മുളസംരക്ഷണവലയം തീർത്ത് ടിടിഐ വിദ്യാർഥികൾ
1223391
Wednesday, September 21, 2022 11:50 PM IST
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ അധ്യാപക വിദ്യാർഥികൾ ലോക മുളദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ കാന്പസിലെ മുളങ്കൂട്ടങ്ങൾക്ക് ചുറ്റും കൈകോർത്ത് സംരക്ഷണവലയം തീർത്തു. മുള നടീൽ, വ്യത്യസ്തയിനം മുളകളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനം, മുള ഉപകരണ നിർമാണ ശിൽപശാല, മുള പഠന ക്ലാസ്, മുളയരി പായസ വിതരണം എന്നിവ നടത്തി.
സി.കെ. രാഘവൻ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി കെ.ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. ടിടിഐ പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ അധ്യക്ഷത വഹിച്ചു എൻ. അക്ഷയ്, സി. അനൂപ്, അമീന നസ്റിൻ, അക്ഷയ പ്രകാശ് ദീപക്, നിവേദ് എന്നിവർ പ്രസംഗിച്ചു.