അഞ്ചര ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തു
1223388
Wednesday, September 21, 2022 11:50 PM IST
കാട്ടിക്കുളം: ഗോത്രസാരഥി പദ്ധതിയിൽ ഉപയോഗപ്പെടുത്തുന്ന ടാക്സിയിൽ കടത്തുകയായിരുന്ന 4.4 ലിറ്റർ കർണാടക നിർമിത വിദേശമദ്യം തിരുനെല്ലി തെറ്റ്റോഡിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടിച്ചെടുത്തു.
ഡ്രൈവർ കാട്ടിക്കുളം എടയൂർക്കുന്ന് പുതുക്കുടി സതീശനെ(48) അറസ്റ്റു ചെയ്തു. തിരുനെല്ലി എസ്ഐ സി.ആർ. അനിൽകുമാർ, പ്രൊബേഷൻ എസ്ഐ സുധി സത്യപാലൻ, സിപിഒമാരായ അഭിജിത്ത്, മിഥുൻ, ഡബ്ല്യുസിപിഒ രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 180 മില്ലിയുടെ 30 ട്രെട്രാ പാക്കറ്റുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.