വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗം
Wednesday, August 17, 2022 12:27 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ 2021 - 22 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. മാ​ന​ന്ത​വാ​ടി ബി​ഷ​പ്പും വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ണ്‍.

പോ​ൾ മു​ണ്ടോ​ലി​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ വാ​ർ​ഷി​ക ക​ണ​ക്കു​ക​ളും പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് ബ​ജ​റ്റ്, ഭാ​വി പ്ര​വ​ർ​ത്ത​ങ്ങ​ൾ എ​ന്നി​വ​യും അ​വ​ത​രി​പ്പി​ച്ചു. ബ​യോ​വി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ചൂ​ര​പ്പു​ഴ​യി​ൽ, റേ​ഡി​യോ മാ​റ്റൊ​ലി​യെ​ക്കു​റി​ച്ച് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി​ൽ, നീ​ല​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ഡ​യ​റ​ക്ട​ർ ഫാ.​ബി​നോ​യ് കാ​ശം​കു​റ്റി​യി​ൽ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, ബി​ജു ചു​ങ്ക​ക്കു​ന്ന്, സി​സി​ലി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.