വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Monday, August 15, 2022 1:05 AM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പി​എം​എ പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കാ​ൽ​ദാ​നം ന​ട​ത്തി. സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ട്രൈ​സം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രി​പാ​ടി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ അം​ഗ​ങ്ങ​ളെ അ​ദ്ദേ​ഹം ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​എ​ൻ. സു​ശീ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കെ.​വി. വി​ജോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.