ജി​ല്ലാ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം സെ​പ്​റ്റം​ബ​റി​ൽ: 501 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, August 15, 2022 1:04 AM IST
ക​ൽ​പ്പ​റ്റ: ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക ജി​ല്ലാ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം ന​ട​ത്തും. ഇ​തി​ന്‍റെ വി​ജ​യ​ത്തി​നു മു​ണ്ടേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 501 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യെം​തൊ​ടി മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം കെ. ​റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ, പി. ​ഗ​ഗാ​റി​ൻ, ഡി. ​രാ​ജ​ൻ, കെ. ​സ​ദാ​ന​ന്ദ​ൻ, സു​ശാ​ന്ത് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ലിം ക​ട​വ​ൻ സ്വാ​ഗ​ത​വും എ.​ടി. ഷ​ണ്‍​മു​ഖ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വി​ളം​ബ​ര ജാ​ഥ​ക​ൾ, ദീ​പ​ശി​ഖ പ്ര​യാ​ണം തു​ട​ങ്ങി​യ​വ ന​ട​ത്തു​മെ​ന്നു സ​മി​തി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.