ആ​സ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പ​ദ്ധ​തി​! ഇ​രു​ന്പ് സ​ന്പു​ഷ്ടീ​ക​രി​ച്ച അ​രി വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: എം.​വി. ശ്രേ​യാം​സ്കു​മാ​ർ
Saturday, August 13, 2022 11:38 PM IST
ക​ൽ​പ്പ​റ്റ: ആ​സ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട ജി​ല്ല​യി​ൽ ഇ​രു​ന്പ് സ​ന്പു​ഷ്ടീ​ക​രി​ച്ച അ​രി പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ൽ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ന്പു​ഷ്ടീ​ക​രി​ച്ച അ​രി​യു​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ജി​ല്ല​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളി​ലും ഗ​ർ​ഭി​ണി​ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലു​മു​ള്ള പോ​ഷ​ക​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വ​രു​ത്തി​യാ​ണ് കേ​ന്ദ്രം ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ലെ ഫോ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. അ​രി, ഗോ​ത​ന്പ്, എ​ണ്ണ, പാ​ൽ എ​ന്നി​വ​യു​ടെ സ​ന്പു​ഷ്ടീ​ക​ര​ണ​ത്തി​ലൂ​ടെ കോ​ടി​ക​ളു​ടെ ക​ച്ച​വ​ട​മാ​ണ് കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ​മാ​ർ രാ​ജ്യ​ത്ത് ന​ട​ത്തു​ന്ന​ത്.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ സ​ന്പു​ഷ്ടീ​ക​ര​ണം അ​നാ​വ​ശ്യ​മാ​ണെ​ന്നും അ​തി​ലൂ​ടെ​യു​ണ്ടാ​വു​ന്ന ആ​രോ​ഗ്യ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഗു​രു​ത​ര​മാ​ണെ​ന്നും നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്.

പോ​ഷ​ക​സ​ന്പു​ഷ്ട​മാ​യ നാ​ട​ൻ നെ​ൽ​വി​ത്തി​ന​ങ്ങ​ൾ ധാ​രാ​ള​മു​ള്ള ജി​ല്ല​യി​ൽ കൃ​ത്രി​മ​മാ​യി പോ​ഷ​ക​ങ്ങ​ൾ ചേ​ർ​ക്കു​ന്ന അ​രി റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​തു വി​ചി​ത്ര​മാ​ണ്. ജി​ല്ല​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യും കേ​ന്ദ്ര​ത്തി​ന്‍റെ​ത​ന്നെ മാ​ർ​ഗ​രേ​ഖ​ക​ൾ അ​പ്ര​സ​ക്ത​മാ​ക്കി​യു​മാ​ണ് സ​ന്പു​ഷ്ടീ​ക​രി​ച്ച അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ രോ​ഗി​ക​ൾ ഇ​രു​ന്പു സ​ന്പു​ഷ്ടീ​ക​രി​ച്ച അ​രി ക​ഴി​ക്ക​രു​തെ​ന്നും ത​ലാ​സീ​മി​യ രോ​ഗി​ക​ൾ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശ പ്ര​കാ​രം മാ​ത്ര​മേ ക​ഴി​ക്കാ​വൂ എ​ന്നും 2018ലെ ​കേ​ന്ദ്ര ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ ജി​ല്ല​യി​ലാ​ണ് സി​ക്കി​ൾ സെ​ൽ അ​നീ​മി​യ രോ​ഗി​ക​ളേ​റെ​യു​ള്ള​ത്. അ​ടി​യ, പ​ണി​യ, ചെ​ട്ടി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളി​ൽ അ​ധി​ക​വും. ഇ​വ​രൊ​ക്കെ​യും പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യ​ത്തെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ്. ത​ലാ​സീ​മി​യ പോ​ലു​ള്ള ര​ക്ത​ജ​ന്യ രോ​ഗി​ക​ളും ജി​ല്ല​യി​ൽ നി​ര​വ​ധി​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യും ജ​ന​ത​യു​മാ​യി ച​ർ​ച്ച​ചെ​യ്യാ​തെ​യും സ​ന്പു​ഷ്ടീ​ക​രി​ച്ച അ​രി റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. ഒ​രു ജ​ന​സ​മൂ​ഹ​ത്തി​ന്‍റെ​യാ​കെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചേ​ക്കാ​വു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ​നി​ന്നു സം​സ്ഥാ​നം പി​ൻ​മാ​റ​ണ​മെ​ന്നും ശ്രേ​യാം​സ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.