സ്വാ​ത​ന്ത്ര്യദി​നം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തും
Saturday, August 13, 2022 11:38 PM IST
ക​ൽ​പ്പ​റ്റ: എ​സ്കെഎംജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ 15ന് ​സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കും. ‌കോ​വി​ഡ്, ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു രാ​വി​ലെ എ​ട്ടി​നു ച​ട​ങ്ങ് ആ​രം​ഭി​ക്കും. ച​ട​ങ്ങി​നെ​ത്തു​ന്ന​വ​രെ തെ​ർ​മ​ൽ സ്കാ​ന​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. പ​രേ​ഡി​ൽ 24 പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ക്കും. സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും.