ദേ​ശീ​യ ടെ​ന്നീ​സ് ബോ​ൾ ക്രി​ക്ക​റ്റ്‌ ചാ​മ്പ്യ​ൻ​ഷി​പ്പി​നു യോ​ഗ്യ​ത നേ​ടി
Saturday, August 13, 2022 11:33 PM IST
മാ​ന​ന്ത​വാ​ടി: 16 മു​ത​ൽ 19 വ​രെ ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ​ബ് ജൂ​ണി​യ​ർ ടെ​ന്നീ​സ് ബോ​ൾ ക്രി​ക്ക​റ്റ്‌ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കേ​ര​ള ടീ​മി​ന് വേ​ണ്ടി ക​ണി​യാ​രം സാ​ൻ​ജോ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ജി​നേ​ന്ദ​ർ ബാ​ല​ൻ, എ. ​അ​ശ്വ​ന്ത്, ആ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, നോ​യ​ൽ ബേ​ബി, അ​മ​ൻ റോ​ഷ​ൻ, നി​യ പൈ​ലി, സി​യാ​ൻ​ഡ എ​ൽ​സ് ബി​നു എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജൂ​ലൈ 17 ന് ​പാ​ല​ക്കാ​ട്ട് വ​ച്ചു ന​ട​ന്ന സെ​ല​ക്ഷ​ൻ ക്യാ​മ്പി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.