മോ​ഷ​ണം: അ​ഞ്ചു പേ​ർ പി​ടി​യി​ൽ
Saturday, August 13, 2022 11:33 PM IST
മീ​ന​ങ്ങാ​ടി: കൃ​ഷ്ണ​ഗി​രി മ​ട്ട​പ്പാ​റ സി​ബി​എം എ​ന്‍റ​ർ​പ്രൈ​സ​സി​ലെ സ്റ്റോ​റി​ൽ​നി​ന്നു മൂ​ന്ന് ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന ഗി​യ​ർ​ബോ​ക്സു​ക​ളും മോ​ട്ടോ​റു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ അ​ഞ്ചു പേ​ർ പി​ടി​യി​ൽ.

അ​ന്പ​ല​വ​യ​ൽ ചീ​ങ്ങേ​രി കോ​ള​നി​യി​ലെ സി.​എ. മ​ധു(32), സി.​ബി. സു​രേ​ഷ്(55), കെ. ​വി​ജി​ത്ത് (26), ബി. ​അ​ർ​ജു​ൻ (30), ബ​ത്തേ​രി പ​ഴു​പ്പ​ത്തൂ​ർ ത​ച്ചം​കു​ന്നേ​ൽ മു​ഹ​മ്മ​ദ​ലി (43) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ രാം​കു​മാ​റും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. മോ​ഷ​ണ വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. എ​എ​സ്ഐ കെ.​ടി. മാ​ത്യു, എ​സ്‌​സി​പി​ഒ​മാ​രാ​യ കെ.​എം. പ്ര​വീ​ണ്‍, സി.​വി. ശി​വ​ദാ​സ​ൻ, സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.