ഹൈ​ഡ്രോ​പോ​ണി​ക്സ് ഫാ​മി​ൽ വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വം ന​ട​ത്തി
Saturday, August 13, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: മ​ല​ങ്ക​ര ക്ര​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ കൊ​ട്ടാ​ര​പ്പ​ടി​യി​ലു​ള്ള ഹൈ​ഡ്രോ​പോ​ണി​ക്സ് ഫാ​മി​ൽ വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വം ന​ട​ത്തി. സൊ​സൈ​റ്റി പ്ര​മോ​ട്ട​റും ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ജേ​താ​വു​മാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൊ​പ്പി​പ്പാ​ള ധ​രി​ച്ച് പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​വേ​ഷ​ത്തി​ൽ ന​ഗ​ര​ത്തി​ലൂ​ടെ ട്രാ​ക്ട​ർ ഓ​ടി​ച്ചാ​ണ് ബോ​ബി ഉ​ദ്ഘാ​ട​ന​ത്തി​നു എ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഹൈ​ഡ്രോ​പോ​ണി​ക്സ് ഫാ​മാ​ണ് ക​ൽ​പ്പ​റ്റ​യി​ലേ​ത്. ഫാ​മി​ൽ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്.
കാ​പ്സി​ക്കം, ലെ​റ്റ്യൂ​സ്, സെ​ല​റി, ത​ക്കാ​ളി എ​ന്നി​വ​യ്ക്ക് മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​ത്. ഫാ​മി​ൽ വ​ർ​ഷ​ത്തി​ൽ നാ​ലു​ത​വ​ണ വി​ള​വെ​ടു​ക്കാ​ൻ സാ​ധി​ക്കും. ഫാ​മി​നോ​ട​നു​ബ​ന്ധി​ച്ചു ഗാ​ർ​ഹി​ക കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.