കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, August 9, 2022 12:01 AM IST
പു​ൽ​പ്പ​ള്ളി: താ​ന്നി​തെ​രു​വ് വാ​റാ​ടി സ​ന്തോ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വ​ന​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ സ​ന്തോ​ഷ് ക​ടു​വ​യ​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി. ഒ​രു മാ​സം മു​ന്പ് പ​ച്ചി​ക്ക​ര​മു​ക്കി​ലെ രാ​ജ​ന്‍റെ ക​റ​വ​പ​ശു​വി​നെ തൊ​ഴു​ത്തി​ൽ നി​ന്നും ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു. താ​ന്നി​തെ​രു​വി​നു സ​മീ​പ​ത്ത് ഒ​രാ​ഴ്ച്ച മു​ന്പ് ചേ​പ്പി​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം വ​ന വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ലും ക​ണ്ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രാ​ഴ്ച​ക്കാ​ലം വ​നം വ​കു​പ്പ് തെ​ര​ച്ചി​ൽ ന​ട​ത്തി.
ര​ണ്ടാ​ഴ്ച​യാ​യി പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ ക​ള​നാ​ടി​ക്കൊ​ല്ലി, ചേ​പ്പി​ല, കേ​ള​ക്ക​വ​ല, അ​ന്പ​ത്താ​റ്, ഊ​ട്ടി​ക്ക​വ​ല, ആ​ളൂ​ർ​കു​ന്ന്, പ​ച്ചി​ക്ക​ര​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.
ക​ടു​വ ആ​ടി​നെ കൊ​ന്നു
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം 73 കോ​ള​നി​യി​ലെ മൂ​ന്ന് ആ​ടു​ക​ളെ ക​ടു​വ കൊ​ന്നു. ആ​ന​പ്പ​ന്തി കോ​ള​നി​യി​ലെ കു​ള്ള​ന്‍റെ ആ​ടു​ക​ളെ​യാ​ണ് ക​ടു​വ ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്ന​ത്. കോ​ള​നി​യോ​ട് ചേ​ർ​ന്ന വ​നാ​തി​ർ​ത്തി​യി​ൽ മേ​യാ​ൻ വി​ട്ട​താ​യി​രു​ന്നു ആ​ടു​ക​ളെ. പ്ര​ദേ​ശ​ത്ത് ആ​ഴ്ച​ക​ളാ​യി ക​ടു​വാ ശ​ല്യം രു​ക്ഷ​മാ​ണെ​ന്നും കോ​ള​നി​ക്കാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. നാ​ല് മാ​സം മു​ന്പ് പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു. ആ​ടി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.