ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടെ ഒ​രു ഷ​ട്ട​ർ 20 സെ​ന്‍റി മീ​റ്റ​ർ ഉ​യ​ർ​ത്തി
Tuesday, August 9, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു വ​യ​നാ​ട്ടി​ലെ ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടെ ര​ണ്ടു ഷ​ട്ട​ർ 10 സെ​ന്‍റി മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.10നാ​ണ് ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന് 10 സെ​ന്‍റി മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​ത്. ഇ​തേ ഷ​ട്ട​ർ ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു 10 ​സെ​ന്‍റി മീ​റ്റ​ർ കൂ​ടി തു​റ​ന്നു.

പി​ന്നീ​ട് സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ ആ​ദ്യ ഷ​ട്ട​ർ 10 സെ​ന്‍റി മീ​റ്റ​ർ താ​ഴ്ത്തു​ക​യും മ​റ്റൊ​ന്ന് 10 സെ​ന്‍റി മീ​റ്റ​ർ ഉ​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​പ്പോ​ൾ 774.35 മീ​റ്റ​റാ​യി​രു​ന്നു അ​ണ​യി​ൽ ജ​ല​നി​ര​പ്പ്. നാ​ലു ഷ​ട്ട​റു​ക​ളാ​ണ് ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യ്ക്ക്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മ​ണ്ണ​ണ​യാ​ണി​ത്.

സെ​ക്ക​ൻ​ഡി​ൽ 17 ഘ​ന മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്കു ഒ​ഴു​ക്കു​ന്ന​ത്. ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​നു​ള്ള മൂ​ന്നാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ട് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ന​ൽ​കി​യി​രു​ന്നു. വെ​ള്ളം തു​റ​ന്നു​വി​ട്ട​തോ​ടെ ക​ര​മാ​ൻ​തോ​ട്, വാ​ര​ന്പ​റ്റ, ക​ക്ക​ട​വ്, പു​തു​ശേ​രി, പ​ന​മ​രം പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത​വി​ധം ഉ​യ​ർ​ന്നു. 10 സെ​ന്‍റി മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ അ​നു​മാ​നം.

റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, ഡാം ​സേ​ഫ്റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എം.​സി. ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രാ​വി​ലെ 8.10നു ​ഷ​ട്ട​ർ 10 സെ​ന്‍റി മീ​റ്റ​ർ ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ 8.5 ഘ​ന​മീ​റ്റ​ർ തോ​തി​ലാ​ണ് വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള ഒ​ഴു​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞു ഷ​ട്ട​ർ 10 സെ​ന്‍റി മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി​യ​ത്.

കെ​എ​സ്ഇ​ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കു​റ്റ്യാ​ടി ഓ​ഗ്മെ​ന്‍റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ. 62 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് വൃ​ഷ്ടി​പ്ര​ദേ​ശം. ജ​ല​നി​ര​പ്പ് അ​പ്പ​ർ റൂ​ൾ ലെ​വ​ലാ​യ 744 മീ​റ്റ​ർ എ​ത്തു​ന്ന മു​റ​യ്ക്കു സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു കെ​എ​സ്ഇ​ബി ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്പോ​ൾ 774.25 മീ​റ്റ​റാ​യി​രു​ന്നു അ​ണ​യി​ൽ ജ​ല നി​ര​പ്പ്. 775.60 മീ​റ്റ​റാ​ണ് ഫു​ൾ റി​സ​ർ​വോ​യ​ർ ലെ​വ​ൽ.2005ലെ ​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് നി​യ​മ​ത്തി​ലെ 30, 34 വ​കു​പ്പു​ൾ പ്ര​കാ​ര​മാ​ണ് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​നി​ന്നു ദി​വ​സം ഏ​ക​ദേ​ശം 12.43 മി​ല്യ​ണ്‍ ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ള​മാ​ണ് അ​ണ​യി​ലേ​ക്കു ഒ​ഴു​കു​ന്ന​ത്. ബാ​ണാ​സു​ര​ൻ​മ​ല​യ​ടി​വാ​ര​ത്ത് ക​ബ​നി​യു​ടെ കൈ​വ​ഴി​യാ​യ ക​ര​മാ​ൻ​തോ​ടി​നു കു​റു​കെ​യാ​ണ് ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ. റി​സ​ർ​വോ​യ​റി​ലെ ജ​ല​നി​ര​പ്പി​നു അ​നു​സൃ​ത​മാ​യി ഘ​ട്ട​ങ്ങ​ളാ​യി 35 ഘ​ന മീ​റ്റ​ർ വ​രെ വെ​ള്ളം ഒ​ഴു​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ണ​യു​ടെ മ​റ്റു മൂ​ന്നു ഷ​ട്ട​റു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ഉ​യ​ർ​ത്തും.

201 മി​ല്യ​ണ്‍ ഘ​ന മീ​റ്റ​റാ​ണ് ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. 2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​പ്പി​ൽ വ​രു​ത്തി​യ റൂ​ൾ ലെ​വ​ൽ പ്ര​കാ​രം 181.65 മി​ല്യ​ണ്‍ ഘ​ന​മീ​റ്റ​റാ​ണ് ഓ​ഗ​സ്റ്റ് 10 വ​രെ​യു​ള്ള പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി.

രാ​വി​ലെ ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​പ്പോ​ൾ സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, എ​ഡി.​എം എ​ൻ.​ഐ. ഷാ​ജു, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ്, ഡാം ​സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി. ​രാ​മ​ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ എം. ​കൃ​ഷ്ണ​ൻ, എം.​സി. ജോ​യ്, ആ​ർ. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

ജാ​ഗ്ര​ത വേ​ണം:
മ​ന്ത്രി കെ. ​രാ​ജ​ൻ

ക​ൽ​പ്പ​റ്റ: ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടെ ഷ​ട്ട​റു​ക​ളി​ൽ ഒ​ന്നു തു​റ​ന്ന​തു​മൂ​ലം പു​ഴ​ക​ളി​ൽ നി​യ​ന്ത്രി​ത അ​ള​വി​ലേ ജ​ല​നി​ര​പ്പ് ഉ​യ​രൂ​വെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. ഡാം ​പ​രി​സ​ര​ത്തു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷ​ട്ട​ർ തു​റ​ക്കു​ന്ന​തു​മൂ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ങ്കി​ലും മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണം. തു​റ​ന്നു​വി​ടു​ന്ന ജ​ലം ക​ര​മാ​ൻ തോ​ടി​ലൂ​ടെ പ​ന​മ​രം പു​ഴ​യി​ലും തു​ട​ർ​ന്നു ക​ബ​നി ന​ദി​യി​ലു​മാ​ണ് എ​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ പ​ന​മ​രം പു​ഴ​യാ​ണ് ഏ​റ്റ​വും താ​ഴ്ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്. കൂ​ടു​ത​ൽ വെ​ള്ളം എ​ത്തു​ന്ന​ത് പ​രി​ഗ​ണി​ച്ച് ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യെ പ​ന​മ​ര​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ധി​ക ജ​ലം ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു ക​ർ​ണാ​ട​ക ക​ബ​നി ന​ദി​ക്കു കു​റു​കെ ബീ​ന​ച്ച​ഹ​ള്ളി​യി​ലു​ള്ള അ​ണ​യി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ദി​വ​സം ഏ​ക​ദേ​ശം 0.73 മി​ല്യ​ണ്‍ ഘ​ന മീ​റ്റ​ർ ജ​ല​മാ​ണ് ക​ബ​നി റി​സ​ർ​വോ​യ​റി​ൽ എ​ത്തു​ക. ബാ​ണാ​സു​ര അ​ണ തു​റ​ന്ന​തു​മൂ​ലം ന​ദി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു ക്ര​മീ​ക​ര​ണം ക​ബ​നി ഡാം ​അ​ധി​ക്യ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​യ​നാ​ട്, മൈ​സൂ​ർ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക​ളു​ടേ​യും ബാ​ണാ​സു​ര, ക​ബ​നി ഡാം ​അ​ധി​കൃ​ത​രു​ടേ​യും ഏ​കോ​പ​നം ഇ​ക്കാ​ര്യ​ത്തി​ൽ മി​ക​ച്ച രീ​തി​യി​ലാ​ണ്. പ്ര​ള​യ ടൂ​റി​സം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. സാ​ഹ​സി​ക ടൂ​റി​സം മ​ഴ​ക്കാ​ല​ത്ത് വേ​ണ്ട. മീ​ൻ പി​ടി​ക്കു​ന്ന​തി​നോ വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന വ​സ്തു​ക്ക​ൾ പി​ടി​ക്കു​ന്ന​തി​നോ പു​ഴ​ക​ളി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.