പെ​ൻ​ഷ​ൻ കു​ടി​ശി​ക 30 ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​നു 30 മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശി​ക ഒ​രു മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ൽ​പ്പ​റ്റ കു​ട്ടി​ക്കു​ന്ന് മാ​ട്ടി​ൽ അ​ല​വി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കൃ​ഷി ഡ​യ​റ​ക്ട​ർ​ക്കു ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. 2019 മെ​യി​ൽ പെ​ൻ​ഷ​ന് അ​പേ​ക്ഷി​ച്ച അ​ല​വി​ക്കു 2021 ഒ​ക്ടോ​ബ​റി​ലാ​ണ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​ത്.
അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച​തു മു​ത​ൽ അ​നു​വ​ദി​ച്ച​തു വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​താ​ണ് കു​ടി​ശി​ക.
അ​ല​വി​യു​ടെ പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. സേ​വ​ന പോ​ർ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ച​ത്. പ​രാ​തി​ക്കാ​ര​നു കു​ടി​ശി​ക ല​ഭ്യ​മാ​ക്കാ​ൻ കൃ​ഷി ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ൻ തു​ക അ​നു​വ​ദി​ക്കു​മെ​ന്നും ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.