ക​ല്ല​ട്ടി ചു​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി
Wednesday, July 6, 2022 12:04 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി-​മ​സി​ന​ഗു​ഡി പാ​ത​യി​ലെ ക​ല്ല​ട്ടി ചു​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി. 15 കൊ​ടും വ​ള​വു​ക​ൾ ഉ​ള്ള​താ​ണ് ചു​രം. ദി​വ​സ​വും നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ചു​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. റോ​ഡ് പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ ഓ​ടി​ക്കു​ന്ന ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ൽ അ​ധി​ക​വും. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളെ​ല്ലാം​ത​ന്നെ ക​ല്ല​ട്ടി​യി​ലൂ​ടെ​യാ​ണ് ഉൗ​ട്ടി​ക്കു പോ​കു​ന്ന​ത്. ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം മു​തു​ല ക​ടു​വാ​സ​ങ്കേ​തം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ യാ​ത്ര​യും ക​ല്ല​ട്ടി​യി​ലൂ​ടെ​യാ​ണ്. ചു​ര​ത്തി​ൽ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വേ​ണ്ട​ത്ര ഫ​ലം ചെ​യ്യു​ന്നി​ല്ല. ചു​ര​ത്തി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് യു​വാ​ക്ക​ൾ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​വി​വ​രം​പോ​ലും ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. പ​തി​നെ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.