വ്യ​ക്തി​പ​ര​മാ​യ ശ്ര​ദ്ധ ഏ​റെ പ്ര​ധാ​നം: ഡി​എം​ഒ
Monday, July 4, 2022 12:23 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണ​വും ശ്ര​ദ്ധ​യും ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന. ആ​രോ​ഗ്യ വ​കു​പ്പ് നി​ര​ന്ത​രം യോ​ഗ​ങ്ങ​ൾ വി​ളി​ച്ച് കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്നു​ണ്ട്. എ​ല്ലാ ൃകീ​ഴ് സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ചെ​റു​താ​യി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ആ​ശു​പ​ത്രി​ക​ളി​ലും ഐ​സി​യു​വി​ലും ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. പ്രാ​യ​മാ​യ​വ​രി​ലും അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​രി​ലും വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​രി​ലു​മാ​ണ് കൂ​ടു​ത​ലും രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ അ​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.
എ​ല്ലാ കാ​ല​വും ന​മു​ക്ക് അ​ട​ച്ചി​ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. കോ​വി​ഡി​നോ​ടൊ​പ്പം ജീ​വി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. ആ​രി​ൽ നി​ന്നും ആ​രി​ലേ​ക്കും കോ​വി​ഡ് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ വ്യ​ക്തി​പ​ര​മാ​യ ശ്ര​ദ്ധ ഏ​റെ പ്ര​ധാ​ന​മാ​ണ്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യി മാ​സ്ക് ധ​രി​ക്ക​ണം. ഇ​ട​യ്ക്കി​ട​യ്ക്ക് സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചോ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചോ കൈ ​വൃ​ത്തി​യാ​ക്ക​ണം. കൈ ​വൃ​ത്തി​യാ​ക്കാ​തെ ക​ണ്ണ്, മൂ​ക്ക്, വാ​യ് എ​ന്നി​വ സ്പ​ർ​ശി​ക്ക​രു​ത്. ഒ​ന്നും ര​ണ്ടും ഡോ​സും ക​രു​ത​ൽ ഡോ​സും എ​ടു​ക്കാ​നു​ള്ള എ​ല്ലാ​വ​രും വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. വാ​ക്സി​ൻ എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. ഏ​തൊ​ക്കെ ദി​വ​സ​ങ്ങ​ളി​ൽ എ​വി​ടെ​യൊ​ക്കെ വാ​ക്സി​ൻ ല​ഭ്യ​മാ​ണ് എ​ന്ന​റി​യു​ന്ന​തി​ന് ജി​ല്ല​യി​ൽ ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍:+919072510900.
കു​ട്ടി​ക​ളെ​യും
ശ്ര​ദ്ധി​ക്കു​ക
സ്കൂ​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​പ്പി​ച്ച് മാ​ത്രം സ്കൂ​ളി​ൽ വി​ടു​ക. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ക. കു​ട്ടി​ക​ളി​ൽ നി​ന്നും പ്രാ​യ​മു​ള്ള​വ​രി​ലേ​ക്കും മ​റ്റ​സു​ഖ​മു​ള്ള​വ​രി​ലേ​ക്കും കോ​വി​ഡ് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. കു​ട്ടി​ക​ൾ സ്കൂ​ളി​ൽ നി​ന്നും മു​തി​ർ​ന്ന​വ​ർ ജോ​ലി​ക്ക് പോ​യി​ട്ടും വീ​ട്ടി​ൽ എ​ത്തി​യാ​ലു​ട​ൻ വ​സ്ത്ര​ങ്ങ​ൾ മാ​റ്റി കു​ളി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​വ​രു​മാ​യി ഇ​ട​പെ​ടാ​വൂ.
ജ​ല​ദോ​ഷം, പ​നി, ചു​മ, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ഇ​വ​രോ​ട് ഇ​ട​പ​ഴ​ക​രു​ത്. പു​റ​ത്ത് പോ​യി വ​രു​ന്ന​വ​രി​ൽ നി​ന്നും അ​വ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​നും അ​വ​ർ​ക്ക് ഗു​രു​ത​ര​മാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ വി​ട​രു​ത്. അ​ധ്യാ​പ​ക​രും ഇ​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടേ​ണ്ട​താ​ണ്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വി​ശ്ര​മി​ക്കു​ക​യും വേ​ണം. പ്രാ​യ​മാ​യ​വ​ർ, മ​റ്റ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ഉ​പ്പാ​ക്ക​ണം.