വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ന​ധി​കൃ​ത​മാ​യി ത​ര​പ്പെ​ടു​ത്തി​യ സം​ഭ​വം: സി​പി​എം ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Monday, July 4, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ളി​ലേ​ക്ക് പു​തി​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മ​റ്റൊ​രു സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ന​ധി​കൃ​ത​മാ​യി ത​ര​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​ന്ന​ത ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന് അ​ധ്യാ​പ​ക പ​ദ​വി നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി പ്ര​വൃ​ത്തി സ​മ​യം ക​ഴി​ഞ്ഞി​ട്ടും ക​ള്ള സോ​ഫ്റ്റ് വേ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ത​ട്ടി​പ്പി​ന് പി​ന്നി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നീ​ണ്ട നി​ര​ത​ന്നെ​യു​ണ്ട്. ഇ​തി​നെ​ല്ലാം ഒ​ത്താ​ശ ചെ​യ്ത​ത് സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത സി​പി​എം നേ​തൃ​ത്വ​മാ​ണ്.
സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ ഇ​തി​ന് മു​ൻ​പും ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണം. പൊ​തു വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തെ പാ​ടെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടി​ൽ നി​ന്ന് സി​പി​എം പി​ൻ​മാ​റ​ണം. ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജോ​ലി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​ക​യും അ​ന​ധി​കൃ​ത​മാ​യി ജോ​ലി സ്ഥി​ര​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ മ​ക​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ച് വി​ടാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ബി​ജെ​പി അ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ കെ.​പി. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി​യ​റ മു​കു​ന്ദ​ൻ, സ​ജി ശ​ങ്ക​ർ, കെ. ​സ​ദാ​ന​ന്ദ​ൻ, പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, കെ. ​ശ്രീ​നി​വാ​സ​ൻ, കെ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.