ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഒൗ​ഷ​ധ തെ​രു​വ് വെ​ള്ള​മു​ണ്ട​യി​ൽ
Monday, July 4, 2022 12:22 AM IST
വെ​ള്ള​മു​ണ്ട: വ​യ​നാ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വെ​ള്ള​മു​ണ്ട ഡി​വി​ഷ​നും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യും മു​ണ്ട​ക്ക​ൽ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഒൗ​ഷ​ധ തെ​രു​വ് ക്ര​മീ​ക​ര​ണം മു​ണ്ട​യ്ക്ക​ൽ കോ​ള​നി റോ​ഡി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ൽ ഫോ​റ​സ്ട്രീ ഡി​വി​ഷ​ൻ എ​സി​എ​ഫ് എം.​ടി. ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റേ​ഞ്ച​ർ കെ.​എം. സൈ​ത​ല​വി, മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​ബാ​ല​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ള്ള ക​ണി​യാ​ങ്ക​ണ്ടി, കെ.​കെ. സു​രേ​ഷ്, എം. ​നാ​രാ​യ​ണ​ൻ, അ​ജാ മേ​രി, എം. ​ശ്രീ​ധ​ര​ൻ, എം. ​മോ​ഹ​ന കൃ​ഷ്ണ​ൻ, കെ. ​ശ്രീ​ജി​ത്ത്, സി.​എ​സ്. വേ​ണു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് സ​ജീ​ക​രി​ച്ചാ​ണ് ഒൗ​ഷ​ധ തെ​രു​വ് ഒ​രു​ക്കു​ന്ന​ത്. വ​യ​ങ്ക​ണ, കാ​ഞ്ഞി​രം, ക​റു​ക, കൊ​ന്ന, വെ​ള്ള​നൊ​ച്ചി, വാ​തം​കൊ​ല്ലി, ഉ​ങ്ങ്, മ​രോ​ട്ടി, ഞെ​ടി​ഞ്ഞി​ൽ, മ​ന്ദാ​രം, ഞാ​വ​ൽ, രാ​ജ​മ​ല്ലി, ഇ​ടി​ഞ്ഞി​ൽ, ആ​ര്യ​വേ​പ്പ്, പാ​ച്ചോ​റ്റി, രാ​മ​ച്ചം, നെ​ല്ലി, ഓ​രി​ല, മൂ​വി​ല, ര​ക്ത ച​ന്ദ​നം തു​ട​ങ്ങി​യ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ വ​ച്ച്പി​ടി​പ്പി​ച്ച​ത്.