കോ​ളി​യാ​ടി​യി​ൽ ജ​ന​ങ്ങ​ളി​ൽ ഒ​രു​വ​നാ​യി രാ​ഹു​ൽ​ ഗാ​ന്ധി
Sunday, July 3, 2022 12:29 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ കോ​ളി​യാ​ടി​യി​ൽ ജ​ന​ങ്ങ​ളി​ൽ ഒ​രു​വ​നാ​യി രാ​ഹു​ൽ​ഗാ​ന്ധി. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് കോ​ളി​യാ​ടി പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​ഗ​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​വെ​ന്ന ഗ​ർ​വ് തെ​ല്ലു​പോ​ലു​മി​ല്ലാ​തെ രാ​ഹു​ൽ നി​ല​കൊ​ണ്ട​ത്.

100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ 60 വ​യ​സു ക​ഴി​ഞ്ഞ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ലി​ന്‍റെ എ​ളി​മ ശോ​ഭ​യോ​ടെ പ്ര​ക​ട​മാ​യി. അ​റു​പ​തു പി​ന്നി​ട്ട 250 ഓ​ളം തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​റു പേ​ർ​ക്കു രാ​ഹു​ൽ നേ​രി​ട്ടാ​ണ് മെ​മ​ന്‍റോ ന​ൽ​കി​യ​ത്.

മെ​മ​ന്‍റോ സ്വീ​ക​രി​ക്കു​ന്ന​തി​നു അ​രി​കി​ലെ​ത്തി​യ ഓ​രോ വ​യോ​ധി​ക​ന്‍റെ​യും ക​ര​ങ്ങ​ളി​ൽ വ​ഴി​ഞ്ഞൊ​ഴു​കു​ന്ന സ്നേ​ഹ​ത്തോ​ടെ​യെ​യും ക​രു​ത​ലോ​ടെ​യും രാ​ഹു​ൽ പി​ടി​ച്ച​ത് സ​ദ​സി​ൽ ക​ര​ഘോ​ഷം ഉ​യ​ർ​ത്തി. രാ​ഹു​ലി​ൽ​നി​ന്നു മെ​മെ​ന്‍റോ ഏ​റ്റു​വാ​ങ്ങി​യ ഓ​രോ തൊ​ഴി​ലാ​ളി​ക്കും അ​തു അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​യി. നീ​ർ പൊ​ടി​യു​ന്ന ക​ണ്ണു​ക​ളോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ വേ​ദി​യി​യി​ൽ​നി​ന്നു ഇ​റ​ങ്ങി​യ​ത്.

സം​ഗ​മം ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം സ​ദ​സി​ലേ​ക്കി​റ​ങ്ങി​യും രാ​ഹു​ൽ സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള ത​ന്‍റെ സ​മീ​പ​ന​ത്തി​നു ഒ​രി​ക്ക​ൽ​ക്കൂ​ടി അ​ടി​വ​ര​യി​ട്ടു. പാ​രി​ഷ് ഹാ​ളി​നു പു​റ​ത്ത് സു​ര​ക്ഷ​യ്ക്കാ​യി നി​ല​യു​റ​പ്പി​ച്ച പോ​ലീ​സു​കാ​രു​ടെ ആ​ദ​ര​വും രാ​ഹു​ൽ നേ​ടി​യെ​ടു​ത്തു. ജ​ന​ല​ഴി​യി​ലൂ​ടെ വ​നി​താ പോ​ലീ​സു​കാ​ർ​ക്ക​ട​ക്കം അ​ദ്ദേ​ഹം ഹ​സ്ത​ദാ​നം ന​ൽ​കി കു​ശ​ലം പ​റ​ഞ്ഞു. ച​ട​ങ്ങി​നു​ശേ​ഷം സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് പോ​ൾ പ​ള്ളി​യി​ലും സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലും ക​യ​റി​യ​ശേ​ഷ​മാ​ണ് കോ​ളി​യാ​ടി വീ​ട്ട​ത്. സം​ഗ​മ​ത്തി​നു ഒ​ത്തു​കൂ​ടി​യ 1,500 ഓ​ളം വ​രു​ന്ന ജ​ന​ക്കൂ​ട്ടം സ​ഹോ​ദ​ര​ൻ എ​ന്ന​വ​ണ്ണ​മാ​ണ് രാ​ഹു​ലി​നെ കോ​ളി​യാ​ടി​യി​ൽ​നി​ന്നു യാ​ത്ര​യാ​ക്കി​യ​ത്.