എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം: പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​ന​മ​ര​ത്ത് രാ​ഹു​ൽ ​ഗാ​ന്ധി​യു​ടെ ചി​ത്ര​മു​ള്ള ഫ്ള​ക്സ് ന​ശി​പ്പി​ച്ചു
Saturday, July 2, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന​മ​ര​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​ക​ട​ന​ത്തി​നി​ടെ രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ചി​ത്ര​മു​ള്ള ഫ്ള​ക്സ് ന​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ച​ത്. എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ വ്യാ​പ​ക​മാ​യി സി​പി​എം പ്ര​ക​ട​നം ന​ട​ന്നു.
ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം സി.​കെ. ശ​ശീ​ന്ദ്ര​ൻ, കെ. ​റ​ഫീ​ഖ്, കെ.​എം. ഫ്രാ​ൻ​സി​സ്, കെ. ​സു​ഗ​ത​ൻ, വി. ​ഹാ​രി​സ്, എം. ​സെ​യ്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​ക​ട​ന​ക്കാ​രും പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി.
മാ​ന​ന്ത​വാ​ടി: എ​കെ​ജി സെ​ന്‍റ​ർ അ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മാ​ന​ന്ത​വാ​ടി ടൗ​ണി​ലൂ​ടെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഗാ​ന്ധി​പാ​ർ​ക്കി​ൽ അ​വ​സാ​നി​ച്ചു.
ഗാ​ന്ധി​പാ​ർ​ക്കി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫ്ള​ക്സ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത് ചെ​റി​യ രീ​തി​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി സി​പി​എം ഏ​രി​യാ സെ​ക​ട്ട​റി എം. ​റെ​ജീ​ഷ് പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്തു.