പി​എം​എ​വൈ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം: രാ​ഹു​ൽ ഗാ​ന്ധി
Saturday, July 2, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: പാ​വ​ങ്ങ​ളു​ടെ ഭ​വ​ന പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യി​ൽ (പി​എം​എ​വൈ) അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി പ​റ​ഞ്ഞു. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ജി​ല്ല​യി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​മാ​യ ദി​ശ​യി​ൽ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ്വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ന്നാ​ക്ക ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ന് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി​ട്ട് 1.66 കോ​ടി രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മ​തി​യാ​യ ഫ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ഭ​വ​ന പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ പി​എം​ജി​എ​സ് പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നു ക​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ൾ അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന ചി​ല റോ​ഡി​നെ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​നാ​ൽ പ്ര​വൃ​ത്തി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എം​പി പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണം. സി​ആ​ർ​എ​ഫ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ പു​തി​യ 10 റോ​ഡു​ക​ൾ​ക്കാ​യി കേ​ന്ദ്ര​ത്തി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സെ​പ്തം​ർ 30 ന​കം പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.

ഫാ​ർ​മേ​ർ​സ് പ്രെ​ഡ്യൂ​സേ​ർ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ട​ക്ക​മു​ള​ള ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ഷി വ​കു​പ്പ് ശേ​ഖ​രി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശി​ച്ചു. ജി​ല്ല​യി​ൽ പ്ര​ധാ​ന വി​ള​ക​ളി​ലെ​ല്ലാം എ​ഫ്പി​ഒ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നു​ള​ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ വ​കു​പ്പു​ക​ൾ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ്വ​ഹ​ണ പു​രോ​ഗ​തി​യും രാ​ഹു​ൽ ഗാ​ന്ധി എം​പി വി​ല​യി​രു​ത്തി. മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (ഗ്രാ​മീ​ണ്‍), പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ട​ക് യോ​ജ​ന, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, സ്വ​ച്ഭാ​ര​ത് മി​ഷ​ൻ, സ​മ​ഗ്ര ശി​ക്ഷ കേ​ര​ള, നാ​ഷ​ണ​ൽ സോ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് പ്രോ​ഗാം, ഐ​സി​ഡി​എ​സ്, എ​ൻ​ആ​ർ​എ​ൽ​എം, പി​എം​ജെ​വി​കെ മി​ഡ് ഡേ ​മീ​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി​യും ദി​ശാ യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി വി​ല​യി​രു​ത്തി. കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത ദി​ശ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, എം​എ​ൽ​എ​മാ​രാ​യ ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ധീ​ഖ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, സ​ബ് ക​ള​ക്ട​ർ ആ​ർ.​ശ്രീ​ല​ക്ഷ്മി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​സ്റ്റി​ൻ ബേ​ബി, സി. ​അ​സൈ​നാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ കെ​യം തൊ​ടി മു​ജീ​ബ്, ടി.​കെ. ര​മേ​ശ്, സി.​കെ. ര​ത്ന​വ​ല്ലി, ദാ​രി​ദ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.