യോ​ഗാ​വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Thursday, June 30, 2022 12:44 AM IST
ക​ൽ​പ്പ​റ്റ: എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​യു​ഷ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച യോ​ഗാ​വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. തി​രു​നെ​ല്ലി ഗ​വ. ആ​ശ്ര​മം ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് വ​യ​നാ​ട് ജി​ല്ലാ മേ​ധാ​വി ഡോ. ​എ​സ്.​ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ഭാ​ര​തി മു​ഖ്യാ​തി​ഥി​യാ​യി. അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​രാ​ച​ര​ണ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ, സ്റ്റു​ഡ​ന്‍റ്സ് കേ​ഡ​റ്റു​ക​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, കു​ടം​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, ക​ള​ക്ട​റേ​റ്റ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ യോ​ഗ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചു.
ഡോ.​സം​ഗീ​ത ഗോ​കു​ല​ൻ, ഡോ. ​വീ​ണ വി​ജ​യ​ൻ എ​ന്നി​വ​ർ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള യോ​ഗാ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.