ഗൂഡല്ലൂർ: ഗൂഡല്ലൂർ നിയോജക മണ്ഡലത്തിലെ ബഫർ സോണ്‍ പ്രശ്നം പരിഹരിക്കുന്നതിന് വ്യാപാരി സംഘം യോഗം ചേർന്നു. ഗൂഡല്ലൂർ ജാനകിയമ്മാൾ കല്ല്യാണ മണ്ഡപത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ബാർ അസോസിയേഷൻ, തയ്യൽ തൊഴിലാളി അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. വ്യാപാരി സംഘം പ്രസിഡന്റ് എം. അബ്ദുർറസാഖ് അധ്യക്ഷത വഹിച്ചു.
എ.ജെ. തോമസ്, ബാദുഷ, കന്തയ്യ, സന്പത്ത്കുമാർ (വ്യാപാരി സംഘം), എം. ദ്രാവിഡമണി, എം. പാണ്ഡ്യരാജൻ, എ. ലിയാക്കത്തലി, ബാബു (ഡിഎംകെ), അഡ്വ. പൊൻ ജയശീലൻ എംഎൽഎ (എഐഎഡിഎംകെ), കെ. ഹംസ (കോണ്‍ഗ്രസ്), എൻ. വാസു, സി.കെ. മണി (സിപിഎം), എ.എം. ഗുണശേഖരൻ (സിപിഐ), രവികുമാർ (ബിജെപി), കെ. സഹദേവൻ (വിസികെ), ഷാജി (ലീഗ്) തുടങ്ങിയവർ സംബന്ധിച്ചു. ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.