എ​ന്‍റെ ജി​ല്ല: പ​രാ​തി​ക​ളി​ൽ ന​ട​പ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു വി​ക​സ​ന സ​മി​തി
Sunday, June 26, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: എ​ന്‍റെ ജി​ല്ല മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. എ​ന്‍റെ ജി​ല്ല മൊ​ബൈ​ൽ ആ​പ്പി​ൽ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്നി​രി​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് പ​രാ​തി പ​രി​ഹ​രി​ച്ച്, വി​വ​രം

http://entejilla.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും ന​ൽ​ക​ണം. പ​രാ​തി രൂ​പേ​ന അ​ല്ലാ​ത്ത പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കും ഇ​ത്ത​ര​ത്തി​ൽ മ​റു​പ​ടി ന​ൽ​ക​ണം. വെ​ബ്സൈ​റ്റി​ൽ വ​രു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു ഓ​രോ ഓ​ഫീ​സി​ലും ഒ​രു ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്ക​ണം. എ​ന്‍റെ ജി​ല്ല മൊ​ബൈ​ൽ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ വ​രും ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക അ​ജ​ൻ​ഡ​യാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. ക​ൽ​പ്പ​റ്റ ബൈ​പാ​സ് പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റി​ഗി​ന് കാ​ല​താ​മ​സ​മു​ണ്ടാ​ക​രു​തെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി, ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റിം​ഗി​നു​ള​ള എ​സ്റ്റി​മേ​റ്റ് കെ​ആ​ർ​എ​ഫ്ബി​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി വാ​ട്ട​ർ അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന മു​റ​യ്ക്ക് ഷി​ഫ്റ്റിം​ഗ് ചെ​യ്യു​ന്ന​താ​ണെ​ന്ന് ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

ക​ൽ​പ്പ​റ്റ ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ എ​ൻ​എ​ച്ച് 766ൽ ​കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ല​വി​ലെ പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് ഇ​രു​ന്പ് ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​റി​യി​ച്ചു. ക​ൽ​പ്പ​റ്റ ടൗ​ണ്‍ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ സെ​പ്റ്റം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ വീ​ടു​ക​ളു​ടെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള​ള പ്രൊ​പ്പോ​സ​ൽ ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി ട്രൈ​ബ​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ കൃ​ത്യ​മാ​യ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ങ്ങ​ളി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു യോ​ഗം നി​ർ​ദേ​ശി​ച്ചു. എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ആ​ർ. മ​ണി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.