മോ​ദി നി​ർ​ത്തി​യി​ട​ത്തു പി​ണ​റാ​യി തു​ട​ങ്ങി: കെ.​സി. വേ​ണു​ഗോ​പാ​ൽ
Sunday, June 26, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രാ​യ നീ​ക്കം മോ​ദി നി​ർ​ത്തി​യി​ട​ത്താ​ണ് പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ റാ​ലി​ക്കു​ശേ​ഷം പു​തി​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ന്ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​വ​ലം എ​ട്ട് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​വ​സാ​നി​പ്പി​ക്കേി​ട​ത്ത് 54 മ​ണി​ക്കൂ​റാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. അ​ത്ര​യും നേ​ര​മി​രു​ന്നാ​ൽ രാ​ഹു​ൽ​ഗാ​ന്ധി ക്ഷീ​ണി​ച്ചു​പോ​കു​മെ​ന്നാ​ണ് മോ​ദി ക​രു​തി​യ​ത്. എ​ന്നാ​ൽ അ​ങ്ങ​നെ ത​ള​രു​ന്ന​യാ​ള​ല്ല രാ​ഹു​ൽ​ഗാ​ന്ധി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഇ​ഡി ചോ​ദ്യം ചെ​യ്യ​ൽ അ​വ​സാ​നി​പ്പി​ച്ചു.

മോ​ദി നി​ർ​ത്തി​യി​ട​ത്തു പി​ണ​റാ​യി തു​ട​ങ്ങി​യ​തി​നു ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ൽ​പ്പ​റ്റ​യി​ൽ എം​പി ഓ​ഫീ​സി​നു നേ​രേ ഉ​ണ്ടാ​യ എ​സ്എ​ഫ്ഐ അ​ക്ര​മം. അ​ക്ര​മി​ക​ളെ ഓ​ഫീ​സി​ലേ​ക്കു ക​ട​ത്തി​വി​ടാ​ൻ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്കു നി​ർ​ദേ​ശം കൊ​ടു​ത്ത​തു ആ​രെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. ഡി​വൈ​എ​സ്പി​ക്ക് ത​നി​ച്ചു തീ​രു​മാ​നം എ​ടു​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​ക്ര​മി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്ത ഉ​ന്ന​ത​ൻ ആ​രെ​ന്നു അ​റി​യാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ക്ര​മ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഗൗ​ര​വ​ത​രം: കെ. ​സു​ധാ​ക​ര​ൻ എം​പി

ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ടെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി. യു​ഡി​എ​ഫ് റാ​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യം കേ​സി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യാ​യി​രു​ന്നു എ​സ്എ​ഫ്ഐ അ​ക്ര​മം. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കാ​ൻ സി​പി​എം സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​ത് ഇ​തി​നു തെ​ളി​വാ​ണ്. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ക​റു​ത്ത ക​ര​ങ്ങ​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച അ​ന്വേ​ഷ​ണം പ്ര​ഹ​സ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

എം​പി ഓ​ഫീ​സി​ൽ ന​ട​ത്തി​യ​ത് തി​ര​ക്ക​ഥ ഒ​രു​ക്കി​യു​ള്ള ആ​ക്ര​മ​ണം: ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ

ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ എ​സ്എ​ഫ്ഐ ന​ട​ത്തി​യ അ​ക്ര​മം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യ​നു​സ​രി​ച്ചാ​യി​രു​ന്നു​വെ​ന്നു ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്തു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം​പി ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​ലൂ​ടെ മാ​യാ​ത്ത ക​ള​ങ്ക​മാ​ണ് എ​സ്എ​ഫ്ഐ​യ്ക്കു ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മിേ​ൻ​യും ത​ല​പ്പ​ത്തു​ള്ള​വ​ർ സം​ഭ​വ​ത്തി​ൽ മു​ന്ന​റി​വി​ല്ലെ​ന്നു പ​റ​യു​ന്ന​തി​ൽ കാ​ന്പി​ല്ല. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ അ​രു​താ​യ്മ​യ്ക്കു എ​സ്എ​ഫ്ഐ മു​തി​രി​ല്ല. അ​ത്ത​ര​ത്തി​ലാ​ണ് അ​തി​ന്‍റ സം​ഘ​ട​നാ​സം​വി​ധാ​നം.

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ൽ പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഇ​ഡി വേ​ട്ട​യാ​ട​ലി​നു​ശേ​ഷം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​യ്ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യം ചെ​യ്ത​ത്. മോ​ദി പ്രീ​ണ​ന​മാ​ണ് എ​സ്എ​ഫ്ഐ​യു​ടെ ഭാ​ഗ​ത്ത് ഉ​ണ്ടാ​യ​ത്. അ​തു പി​ണ​റാ​യി​ക്കു വേ​ണ്ടി​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പ​ണ വി​ധേ​യ​നും പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തു​മാ​യ കേ​സു​ക​ളി​ൽ ഇ​ഡി​യും മ​റ്റു കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ബി​ജെ​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന മെ​ല്ലെ​പ്പോ​ക്കി​നു​ള്ള ഉ​പ​കാ​ര​സ്മ​ര​ണ​യാ​ണ് എ​സ്എ​ഫ്ഐ​യു​ടെ ക​രു​തി​ക്കൂ​ട്ടി​യു​ള്ള അ​തി​ക്ര​മ​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.