സേ​വ് വ​യ​നാ​ട് ഫോ​റം ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ജൂ​ലൈ നാ​ലി​ലേ​ക്ക് മാ​റ്റി​വ​ച്ചു
Sunday, June 26, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച​തും 25 ൽ ​അ​തി​കം സ്വ​ത​ന്ത്ര സം​ഘ​ട​ന​ക​ൾ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​തു​മാ​യ സേ​വ് വ​യ​നാ​ട് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വ​യ​നാ​ട് ര​ക്ഷാ​മാ​ർ​ച്ച് ജൂ​ലൈ നാ​ലി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മാ​സം മൂ​ന്നി​ന് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യു​ടെ ഫ​ല​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശ്വാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സേ​വ് വ​യ​നാ​ട് ഫോ​റം ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.