ചു​ര​ത്തി​ലേ​ക്കു ചാ​ഞ്ഞു​നി​ന്ന മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു​മാ​റ്റി
Saturday, June 25, 2022 12:43 AM IST
വൈ​ത്തി​രി: താ​മ​ര​ശേ​രി ചു​ര​ത്തി​ലേ​ക്കു ചാ​ഞ്ഞു​നി​ന്ന മ​ര​ക്കൊ​ന്പു​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും ചു​രം സം​ര​ക്ഷ​ണ സ​മി​തി മു​റി​ച്ചു​മാ​റ്റി. ല​ക്കി​ടി​ക്കും അ​ടി​വാ​ര​ത്തി​നും ഇ​ട​യി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ സൈ​ഡ് ഗ്ലാ​സു​ക​ളി​ൽ ത​ട്ടു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്ന വൃ​ക്ഷ​ച്ചി​ല്ല​ക​ളും മ​റ്റു​മാ​ണ് മു​റി​ച്ച​ത്. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ യാ​ത്ര​യ്ക്കു​ള്ള ത​ട​സ​ങ്ങ​ളി​ലൊ​ന്നു ഒ​ഴി​വാ​യി. സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് എ​ലി​ക്കാ​ട്, എം.​പി.​സ​തീ​ഷ്, എം.​പി.​ഷ​മീ​ർ, നൗ​ഷാ​ദ്, കെ.​മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സൈ​ക്കി​ൾ പ​രി​ശീ​ല​ന​വു​മാ​യി
സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ

പു​ൽ​പ്പ​ള്ളി: സ്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സൈ​ക്കി​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക് പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ആ​വ​ശ്യ​മാ​യ സൈ​ക്കി​ളു​ക​ൾ സ്കൂ​ളി​ന് ന​ൽ​കി​യ​ത്. വൈ​എം​സി​എ ദേ​ശീ​യ സ​മി​തി അം​ഗ​മാ​യ നെ​വി​ൻ മാ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജ​യിം​സ് വ​ർ​ഗീ​സ്, ജൂ​ഫൈ​ൽ ഹ​സ​ൻ, അ​നി​യ​ൻ, ലി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.