ക​രി​യ​ർ കൗ​ണ്‍​സ​ലിം​ഗ് പ്രോ​ഗ്രാം
Thursday, May 26, 2022 1:01 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 12 ആ​ല​ത്തൂ​രി​ൽ ന​ട​ത്തി​യ ക​രി​യ​ർ കൗ​ണ്‍​സ​ലിം​ഗ് പ്രോ​ഗ്രാം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്താം ക്ലാ​സ്, പ്ല​സ്ടു ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ ഏ​ത് വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്ത് പ​ഠി​ക്ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ അ​ഭി​രു​ചി ഏ​തു കോ​ഴ്സി​നു അ​നു​യോ​ജ്യ​മാ​ണെ​ന്നും ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
കൗ​ണ്‍​സ​ലിം​ഗ് പ്രോ​ഗ്രാ​മി​ൽ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാ​മി​ൽ മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റും വാ​ർ​ഡ് അം​ഗ​വു​മാ​യ ഷി​ജോ​യ് മാ​പ്ല​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കൗ​ണ്‍​സ​ല​ർ​മാ​രാ​യ അ​ജി ജോ​ർ​ജ്, സ​ഞ്ജു ടി. ​കു​ര്യ​ൻ, വി.​ആ​ർ. രാ​ജേ​ഷ്, ജി​ബി​ൻ വ​ർ​ഗീ​സ്, അ​ബി​ജി​ത്ത് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ഷ ജോ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു. ഷി​നു ക​ച്ചി​റ​യി​ൽ, വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ കെ.​എ. ജോ​സ് ക​വ​ള​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.