പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, May 26, 2022 1:01 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ, വ​യ​നാ​ട് ഐ​ടി​ഡി​പി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള മേ​പ്പാ​ടി, പി​ണ​ങ്ങോ​ട് (മു​ണ്ടേ​രി), കാ​ക്ക​വ​യ​ൽ, ക​ണി​യാ​ന്പ​റ്റ എ​ന്നീ ആ​ണ്‍​കു​ട്ടി​ക​ളു​ടെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കും ക​രി​ങ്കു​റ്റി, കാ​വു​മ​ന്ദം എ​ന്നീ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കും ഒ​ന്ന് മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും 2022 - 2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സം, ഭ​ക്ഷ​ണം, യൂ​ണി​ഫോം, ബാ​ഗ്, കു​ട എ​ന്നി​വ​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ 31 ന​കം ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന ഹോ​സ്റ്റ​ലി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം അ​താ​ത് ഹോ​സ്റ്റ​ലു​ക​ളി​ൽ ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: ടി​ഇ​ഒ ക​ൽ​പ്പ​റ്റ- 9496070371, ടി​ഇ​ഒ വൈ​ത്തി​രി- 9496070373, ടി​ഇ​ഒ ക​ണി​യാ​ന്പ​റ്റ- 9496070385, ടി​ഇ​ഒ പ​ടി​ഞ്ഞാ​റ​ത്ത​റ- 9496070374, ടി​ഇ​ഒ പി​ണ​ങ്ങോ​ട്- 9496070372.