ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്
Thursday, May 26, 2022 1:01 AM IST
ക​ൽ​പ്പ​റ്റ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ എ​ല്ലാ​വ​ർ​ക്കും ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും (യു​ഡി​ഐ​ഡി) മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭ്യ​മാ​ക്കു​ന്ന​ത് ഉൗ​ർ​ജി​ത​മാ​ക്കാ​ൻ കാ​ന്പ​യി​നു​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പ​രി​ഗ​ണി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​യാ​ണ് യു​ഡി​ഐ​ഡി കാ​ർ​ഡ്. സ്മാ​ർ​ട്ട്ഫോ​ണ്‍ മു​ഖേ​ന വീ​ട്ടി​ലി​രു​ന്ന് സ്വ​ന്ത​മാ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, ജ​ന​സേ​വാ കേ​ന്ദ്ര​ങ്ങ​ൾ, കം​പ്യൂ​ട്ട​ർ സെ​ന്‍റ​റു​ക​ൾ, എ​ന്നി​വ മു​ഖേ​ന​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​യും അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട ഫോ​ട്ടോ, ഒ​പ്പ്/​വി​ര​ല​ട​യാ​ളം, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി മ​റ്റാ​രെ​ങ്കി​ലും എ​ത്തി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.
നി​ല​വി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​തു​കൂ​ടി സ​മ​ർ​പ്പി​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്കും പു​തു​ക്കേ​ണ്ട​വ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ച് ഭി​ന്ന​ശേ​ഷി​യു​ടെ ത​ര​മ​നു​സ​രി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും യു​ഡി​ഐ​ഡി കാ​ർ​ഡും ന​ൽ​കും. നി​ല​വി​ൽ യു​ഡി​ഐ​ഡി കാ​ർ​ഡ് ല​ഭി​ച്ച​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
31ന​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ലും ല​ഭ്യ​മാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, കേ​ര​ളാ സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ൻ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് ജി​ല്ല​യി​ൽ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട വെ​ബ്സൈ​റ്റ്: www.swavlambancard.gov.in. ഫോ​ണ്‍: 04936 205307.