കാ​ത്ത് ലാ​ബി​ന് 50 ല​ക്ഷം രൂ​പ കൂ​ടി; പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി
Wednesday, May 25, 2022 12:17 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ഥാ​പി​ക്കു​ന്ന കാ​ത്ത് ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് നേ​രി​ട്ട പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി. കാ​ത്ത് ലാ​ബി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു.
ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ആ​ദ്യ കാ​ത്ത് ലാ​ബ് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ച്ച് വ​രി​ക​യു​മാ​യി​രു​ന്നു.
വ​യ​നാ​ട് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് മാ​ന​ന്ത​വാ​ടി​യി​ൽ വി​ളി​ച്ച് ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കാ​ത്ത് ലാ​ബി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ത്ത് ലാ​ബ് സ്ഥാ​പി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ലാ​ബി​ൽ സ്ഥാ​പി​ക്കേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ലാ​ബി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി വി​ത​ര​ണ ട്രാ​ൻ​സ്ഫോ​ർ​മ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലി​ല്ല എ​ന്ന പ്ര​തി​സ​ന്ധി നേ​രി​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ഇ​തി​നാ​യി പ്ര​ത്യേ​ക ഭ​ര​ണാ​നു​മ​തി നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ഈ ​പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി ആ​രം​ഭി​ക്കു​മെ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​റ​ഞ്ഞു.