നെ​ല്ലി​ക്കു​ന്നേ​ൽ​പ​ടി പാ​ലം ഉ​ദ്ഘാ​ട​നം സി​പി​എ​മ്മി​ന്‍റെ രാ​ഷ്്ട്രീ​യ നാ​ട​കം: ത​രി​യോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി
Wednesday, May 25, 2022 12:17 AM IST
കാ​വും​മ​ന്ദം: ത​രി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​നെ കൊ​ണ്ട് ചെ​യ്യി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ നാ​ട​ക​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​വു​മാ​ണെ​ന്നു ത​രി​യോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. മു​ൻ എം​എ​ൽ​എ അ​നു​വ​ദി​ച്ച പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യ​തും പൂ​ർ​ത്തീ​ക​രി​ച്ച​തും ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ ടി. ​സി​ദ്ദി​ഖ് ആ​ണ്. നി​ല​വി​ലെ എം​എ​ൽ​എ ടി. ​സി​ദ്ദി​ഖി​നെ​യൊ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ​യോ അ​റി​യി​ക്കാ​തെ​യും അ​നു​മ​തി വാ​ങ്ങാ​തെ​യും ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണ് കാ​ണു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ട്ട​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ജി. ഷി​ബു, എം.​എ. ജോ​സ​ഫ്, കെ.​ടി. മു​ഹ​മ്മ​ദ്, ഏ​ബ്ര​ഹാം, ജി​ജോ പൊ​ടി​മ​റ്റ​ത്തി​ൽ, ഷി​ന്‍റൊ സ്ക​റി​യ, ജി​ൻ​സി സ​ണ്ണി, സി​ബി എ​ന​പ്പ​ള്ളി​യി​ൽ, സ​ണ്ണി മു​ത്ത​ങ്ങാ​പ​റ​ന്പി​ൽ, ബോ​ബ​ൻ ജോ​സ​ഫ്, ജോ​ണ്‍ ക​റി​വേ​പ്പി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.