ആ​സ്റ്റ​ർ - ടെ​ഫ വി​ല്ലേ​ജ് നി​വാ​സി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ വീ​ടു​ക​ളു​ടെ രേ​ഖ കൈ​മാ​റി
Wednesday, May 25, 2022 12:17 AM IST
മേ​പ്പാ​ടി: ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​നും തെ​ക്കേ​പ്പു​റം എ​ക്സ്പ്പാ​റ്റ്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ 20 വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം തു​റ​മു​ഖ പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ നി​ർ​വ​ഹി​ച്ചു. വീ​ടു​ക​ളു​ടെ രേ​ഖ​ക​ളു​ടെ വി​ത​ര​ണം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും തു​ട​ർ​ന്ന് ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​റും നി​ർ​വ​ഹി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി ഒ​രു​ഭാ​ഗ​ത്തു ആ​ളു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്പോ​ൾ ആ​സ്റ്റ​ർ പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ ഒ​രു ലാ​ഭേ​ശ്ച​യും കൂ​ടാ​തെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് തി​ക​ച്ചും മാ​തൃ​ക​പ​ര​വും പ്ര​ശം​സ​നീ​യ​വു​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ മ​ന്ത്രി പ​റ​ഞ്ഞു. 2018 ലെ ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട വ​യ​നാ​ട് ജി​ല്ല​യി​ലെ 50 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് 30 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ഇ​തി​നോ​ട​കം ന​ട​ന്നു ക​ഴി​ഞ്ഞു. ഇ​തി​ൽ 20 വീ​ടു​ക​ളാ​ണ് പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്പു​മ്മ​ൽ പ്ര​ദേ​ശ​ത്തു ക്ല​സ്റ്റ​ർ ഹോ​മാ​യി പ​ണി​ക​ഴി​പ്പി​ച്ച​ത്. എ​ല്ലാ മ​ഴ​ക്കാ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യേ​ണ്ടി​വ​ന്നി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​വി​ടെ വീ​ടു​ക​ൾ ന​ൽ​കി​യ​ത്.

ആ​സ്റ്റ​ർ - ടെ​ഫ വി​ല്ലേ​ജ് ചെ​യ​ർ​മാ​ൻ ആ​ദം ഓ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ ല​ത്തീ​ഫ് കാ​സി​മും റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ആ​സ്റ്റ​ർ -ടെ​ഫ വി​ല്ലേ​ജ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി. യൂ​ന​സും നി​ർ​വ​ഹി​ച്ചു. ആ​സ്റ്റ​ർ - ടെ​ഫ വി​ല്ലേ​ജ് കോ​ർ​ഡി​നേ​റ്റ​ർ കെ.​എം. ന​സീ​ർ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് തൈ​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.