ഭൂ​സ​മ​ര നാ​യി​ക ലീ​ല അ​ന്ത​രി​ച്ചു
Monday, May 23, 2022 10:45 PM IST
മാ​ന​ന്ത​വാ​ടി: സി​പി​എം പ്ര​വ​ർ​ത്ത​ക​യും ആ​ദി​വാ​സി ക്ഷേ​മ സ​മി​തി​യു​ടെ സ​ജീ​വ അം​ഗ​വു​മാ​യ ലീ​ല(65) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ വെ​ള്ളി. പ​ണി​യ ഗോ​ത്ര​ത്തി​ൽ​പെ​ട്ട ലീ​ല ഭൂ​മി​യു​ടെ അ​വ​കാ​ശ​ത്തി​നാ​യു​ള്ള സ​മ​ര​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഗോ​ദാ​വ​രി ഭൂ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചു. നി​ര​വ​ധി ത​വ​ണ അ​റ​സ്റ്റു നേ​രി​ടേ​ണ്ടി വ​ന്നു. സി​പി​എം, ആ​ദി​വാ​സി ക്ഷേ​മ സ​മി​തി, അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​ങ്ങ​ളി​ൽ ലീ​ല സ​ജീ​വ പ​ങ്കാ​ളി​യാ​യി​രു​ന്നു. മ​ക്ക​ൾ ഇ​ല്ല.