മൂ​ട​ക്കൊ​ല്ലി പ്ര​ദേ​ശ​ത്തെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം: കി​സാ​ൻ​സ​ഭ
Monday, May 23, 2022 12:48 AM IST
പു​ൽ​പ്പ​ള്ളി: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ട​കൊ​ല്ലി പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ആ​ന കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി വി​ള​ക​ൾ പാ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ പോ​ലും ആ​ൾ​ക്കാ​ർ​ക്ക് ഭ​യ​മാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​ത​ൽ മൂ​ട​ക്കൊ​ല്ലി വ​രെ വാ​ദ്യു​ത ഫെ​ൻ​സിം​ഗ് ഉ​ണ്ട്. കൂ​ടാ​തെ പാ​ന്പ്ര എ​സ്റ്റേ​റ്റ് മു​ത​ൽ കൂ​ട​ല്ലൂ​ർ വ​രെ ക​ൽ മ​തി​ലും നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ കൂ​ട​ല്ലൂ​ർ മു​ത​ൽ മൂ​ട​ക്കൊ​ല്ലി വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് കി​ട​ങ്ങ് മാ​ത്ര​മാ​ണു​ള്ള​ത്. കി​ട​ങ്ങ് ച​വി​ട്ടി ഇ​ടി​ച്ചാ​ണ് ആ​ന നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.
ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി ക​ൽ​മ​തി​ലോ വൈ​ദ്യു​ത ഫെ​ൻ​സിം​ഗോ സ്ഥാ​പി​ച്ച് വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​ച്ച് ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ള​ണ​മെ​ന്നും കി​സാ​ൻ​സ​ഭ പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ടി.​കെ. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ​സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​എ​ൻ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​സി. ഗോ​പാ​ല​ൻ, ടി.​കെ. വി​ശ്വം​ഭ​ര​ൻ, ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കി​സാ​ൻ​സ​ഭ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി എം.​ജി. ദി​ന​ക​ര​നെ​യും സെ​ക്ര​ട്ട​റി​യാ​യി പി.​വി. മ​ത്താ​യി​യും ട്ര​ഷ​റ​റാ​യി പി. ​ജോ​സി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.