ജ​നസേ​വ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു
Friday, May 20, 2022 12:36 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഗ​മം ഫാ​ർ​മേ​ഴ്സ് ക്ല​ബ്, വി​മ​ല ന​ഗ​ർ ക​ർ​ഷ​ക താ​ൽ​പ്പ​ര്യ​സം​ഘം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​യ് ട്രേ​ഡ് ഫി​നാ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ് ജ​ന​സേ​വ​ന കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​വി​ഞ്ഞാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്േ‍​റാ മ​ന്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​കെ. ജ​യ്ദീ​പ്, ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, ജി​ലി, വി​നീ​ത്, കെ.​കെ. അ​ജി​ത്കു​മാ​ർ, ഏ​ബ്ര​ഹാം അ​യ്യാ​നി​ക്കാ​ട്ട്, സാ​ബു പാ​ലാ​ട്ടി​ൽ, കെ.​വി. മാ​ത്യു, പി.​ടി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​എ​സ്എം​ഇ ര​ജി​സ്ട്രേ​ഷ​ൻ, ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ, ലീ​ഗ​ൽ സ​ർ​വീ​സ്, വി​വി​ധ​ത​രം വാ​യ്പ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്ക​ൽ, പ്രോ​ജ​ക്ട് ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ് ജ​യ് ട്രേ​ഡ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച സേ​വ​ന കേ​ന്ദ്ര​ത്തി​ലൂ​ടെ ന​ൽ​കു​ന്ന​ത്.