സ്കൂ​ൾ ബ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Friday, May 20, 2022 12:35 AM IST
മാ​ന​ന്ത​വാ​ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​മ്മ​യാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ വാ​ങ്ങി​യ പു​തി​യ സ്കൂ​ൾ ബ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ക​പ്യാ​രു​മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് അം​ഗം തോ​മ​സ് പൈ​നാ​ട​ത്ത്, ഹെ​ഡ്മാ​സ്റ്റ​ർ സി.​വി. ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സ് മ​ഠ​ത്തി​ക്കു​ന്നേ​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റാ ജ​സീ​ന വി​പി​ൻ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.