സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം; തെ​ളി​വെ​ടു​പ്പ് ന​ട​ത്തും
Friday, May 20, 2022 12:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൈ​പ്പ​ഞ്ചേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളെ പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ നി​ന്നാ​ണ് കൈ​പ്പ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ഷ​റ​ഫ്, നൗ​ഷാ​ദ് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.
പ്ര​തി​ക​ളെ ബ​ത്തേ​രി കൈ​പ്പ​ഞ്ചേ​രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. നി​ല​ന്പൂ​രി​ലെ ഷൈ​ബി​ൻ അ​ഷ​റ​ഫി​ന്‍റെ വീ​ട്ടി​ൽ നി​ന്നും നൗ​ഷാ​ദും സം​ഘ​വും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ലാ​പ്ടോ​പും മോ​ഷ്ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കൈ​പ്പ​ഞ്ചേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ മാ​സം 28ന് ​നി​ല​ന്പൂ​ർ പോ​ലീ​സാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. ക​വ​ർ​ച്ച വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ഒ​ന്പ​ത് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും ഫ്യൂ​സ് വ​യ​റും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.