സം​രം​ഭ​ക​ർ​ക്ക് പൊ​തുബോ​ധ​വ​ത്കര​ണ കാ​ന്പ​യി​ൻ 20ന്
Tuesday, May 17, 2022 11:49 PM IST
ക​ൽ​പ്പ​റ്റ: വ്യ​വ​സാ​യ​വാ​ണി​ജ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​രം​ഭം തു​ട​ങ്ങു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു​ള്ള പൊ​തു ബോ​ധ​വ​ൽ​ക​ര​ണ ക്യാ​ന്പ​യി​നി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മേ​യ് 20ന് ​മീ​ന​ങ്ങാ​ടി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 10.30ന് ​ന​ട​ക്കും. ഐ​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് സം​ഷാ​ദ് മ​ര​ക്കാ​ർ ച​ട​ങ്ങി​ന് അധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വൈ​ത്തി​രി താ​ലൂ​ക്ക്-9188127191, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്-9447111677, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം-04936 202485.

കാ​രാ​പ്പു​ഴ അ​ണ​യു​ടെ
മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്നു

ക​ൽ​പ്പ​റ്റ: അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​രാ​പ്പു​ഴ അ​ണ​യു​ടെ മൂ​ന്നു ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ 10നു ​തു​റ​ന്നു. ഓ​രോ ഷ​ട്ട​റും അ​ഞ്ച് സെ​ന്‍റിമീ​റ്റ​റാ​ണ് ഉ​യ​ർ​ത്തി​യ​ത്. സെ​ക്ക​ൻ​ഡി​ൽ 5.1 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്കു ഒ​ഴു​ക്കു​ന്ന​ത്.
നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​ന്ന​തി​നും ജ​ല​നി​ര​പ്പ് 65 മു​ത​ൽ 85 വ​രെ സെ​ന്‍​റീ മീ​റ്റ​ർ ഉ​യ​രു​ന്ന​തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു അ​ധി​കൃ​ത​ർ ജാ​ഗ്ര​താ​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.