‘ജ​ഡ്ജ​സ് പ്ലീ​സ് നോ​ട്ട്' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Thursday, May 12, 2022 11:11 PM IST
മാ​ന​ന്ത​വാ​ടി: റോ​യ്സ​ണ്‍ പി​ലാ​ക്കാ​വി​ന്‍റെ ജ​ഡ്ജ​സ് പ്ലീ​സ് നോ​ട്ട് എ​ന്ന നാ​ട​ക​കൃ​തി​യു​ടെ പ്ര​കാ​ശ​നം മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്നു. മാ​ന​ന്ത​വാ​ടി പ​ഴ​ശി​രാ​ജ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം, കാ​വ​ന​ക്കു​ന്ന് അ​ക്ഷ​ര​ജ്യോ​തി ഗ്ര​ന്ഥാ​ല​യം, പൂ​ള​യ്ക്ക​ൽ ഗോ​ത്ര ദീ​പം ഗ്ര​ന്ഥാ​ല​യം, പി​ലാ​ക്കാ​വ് പൊ​തു​ജ​ന​ഗ്ര​ന്ഥാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം. നീ​ർ​മാ​ത​ളം ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ. റോ​യ്സ​ണ്‍ പി​ലാ​ക്കാ​വി​ന്‍റെ പി​താ​വും മു​ൻ​കാ​ല നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ റോ​ബ​ർ​ട്ട് മ​ത്താ​യി, നാ​ട​ക​പ്ര​വ​ർ​ക്ക​ക​ൻ പ​ത്മ​നാ​ഭ​ൻ ബ്ലാ​ത്തൂ​ർ, ജോ​സ് കി​ഴ​ക്ക​ൻ, അ​നി​ൽ കു​റ്റി​ച്ചി​റ എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ന് നേ​തൃ​ത്വം വ​ഹി​ച്ചു. പി.​കെ. സു​ധീ​ർ, ഇ.​വി. അ​രു​ണ്‍, ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര, കെ.​ആ​ർ. പ്ര​ദീ​ഷ്, സ​രി​ത സു​നി​ൽ​കു​മാ​ർ, എ. ​അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.