യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് വിതരണം
Thursday, May 12, 2022 11:09 PM IST
ക​ൽ​പ്പ​റ്റ: ഇ ​ഹെ​ൽ​ത്ത് കേ​ര​ള സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യി യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ട​ലാ​സ് ര​ഹി​ത​മാ​ക്കു​ന്ന​തു വ​ഴി സ​മ​യ​ലാ​ഭ​വും രോ​ഗീ​സൗ​ഹൃ​ദ ചി​കി​ത്സാ​സൗ​ക​ര്യ​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ ​ഹെ​ൽ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഓ​രോ പൗ​ര​ന്‍റേ​യും മു​ഴു​വ​ൻ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് റെ​ക്കോ​ർ​ഡാ​യി ക്രോ​ഡീ​ക​രി​ച്ച് സൂ​ക്ഷി​ക്കും. ക്രോ​ഡീ​ക​രി​ച്ച വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഏ​ത് ആ​ശു​പ​ത്രി​യി​ലെ കം​പ്യൂ​ട്ട​റി​ലും ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ള്ള ഏ​തൊ​രാ​ൾ​ക്കും തു​ട​ർ​ചി​കി​ത്സ​യും ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ളും ആ​യാ​സ​ര​ഹി​ത​മാ​കും.
ഏ​കീ​കൃ​ത നെ​റ്റ്വ​ർ​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ​യും കു​റി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ലാ​ബി​ലേ​ക്കും ഫാ​ർ​മ​സി​യി​ലേ​ക്കും അ​പ്പ​പ്പോ​ൾ എ​ത്തു​ന്ന​തു വ​ഴി അ​താ​ത് ഇ​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ജോ​ലി സു​ഗ​മ​മാ​യി നി​ർ​വ​ഹി​ക്കാ​നും ക​ഴി​യും. ഒ​രു​പ​ടി​കൂ​ടി ക​ട​ന്ന് ഓ​ണ്‍​ലൈ​നാ​യി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടാ​വു​ന്ന ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​വും ഇ​ഹെ​ൽ​ത്ത് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ട്.