സു​ഗ​ന്ധ വ്യ​ഞ്ജന പ്ര​ദ​ർ​ശ​ന മേ​ള ഇ​ന്ന് ആ​രം​ഭി​ക്കും
Thursday, May 12, 2022 11:09 PM IST
ഗൂ​ഡ​ല്ലൂ​ർ: വ​സ​ന്തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഒ​ന്പ​താ​മ​ത് സു​ഗ​ന്ധ വ്യ​ജ്ഞ​ന പ്ര​ദ​ർ​ശ​ന മേ​ള​യ്ക്ക് ഇ​ന്ന് ഗൂ​ഡ​ല്ലൂ​ർ മോ​ണിം​ഗ് സ്റ്റാ​ർ സ്കൂ​ൾ മൈ​താ​നി​യി​ൽ തു​ട​ക്ക​മാ​കും. മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള രാ​വി​ലെ പ​തി​നൊ​ന്നി​ന് ത​മി​ഴ്നാ​ട് വ​നം​മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പി. അ​മൃ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
നീ​ല​ഗി​രി എം​പി എ. ​രാ​ജ, വ​നം​വ​കു​പ്പ് സെ​ക്ര​ട്ട​റി സു​പ്രി​യ സാ​ഹു, നീ​ല​ഗി​രി എ​സ്പി ആ​ശി​ഷ് റാ​വ​ത്ത്, ഡി​ആ​ർ​ഒ കീ​ർ​ത്തി പ്രി​യ​ദ​ർ​ശി​നി, ഉൗ​ട്ടി എം​എ​ൽ​എ ആ​ർ. ഗ​ണേ​ഷ്, ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ പൊ​ൻ ജ​യ​ശീ​ല​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​പൊ​ൻ​ദോ​സ്, ഡി​എ​ഫ്ഒ കൊ​മ്മു ഓം​കാ​രം, ജി​ല്ലാ കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശി​ബി​ലാ മേ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. കൃ​ഷി, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.
മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ച് ഗൂ​ഡ​ല്ലൂ​രി​ൽ സാ​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും. മേ​ള​യി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.