ഗൂഡല്ലൂർ: നീലഗിരിയിൽ ഫെബ്രുവരി 19ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ, പോസ്റ്ററുകൾ, നോട്ടീസുകൾ, ബാനറുകൾ, കട്ടൗട്ടറുകൾ, ഫ്ളക്സ് ബോർഡുകൾ തുടങ്ങിയ നീക്കം ചെയ്യണം. നീലഗിരിയിൽ ഉൗട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം തുടങ്ങിയ നാല് നഗരസഭകളിലേക്കും ദേവർഷോല, നടുവട്ടം, ഓവാലി, അതികരട്ടി, ഉളിക്കൽ, ജഗദള, ബിക്കട്ടി, കീഴ്കുന്താ, സോളൂർ, കേത്തി തുടങ്ങിയ പതിനൊന്ന് ടൗണ്‍ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.