വാ​ർ​ഷി​ക പ​ദ്ധ​തി​ ചെ​ലവ​ഴി​ക്കൽ: പു​ൽ​പ്പ​ള്ളി സംസ്ഥാനത്ത് പന്ത്രണ്ടാമത്
Saturday, January 29, 2022 12:33 AM IST
പു​ൽ​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 76 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും സം​സ്ഥാ​ന​ത്തെ 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ന്ത്രാ​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ക​യും ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ അ​റി​യി​ച്ചു. ജ​ന​കീ​യാ​സു​ത്ര​ണം ആ​രം​ഭി​ച്ച ശേ​ഷം 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദ്യ​മാ​യി പ​ഞ്ചാ​യ​ത്ത് നൂ​റ് ശ​ത​മാ​നം പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു.

ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷം ജ​ന​റ​ൽ വി​ക​സ​ന ഫ​ണ്ട് നൂ​റ് ശ​ത​മാ​നം ചെ​ല​വ​ഴി​ക്കു​ക​യും ഈ ​വ​ർ​ഷം അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് നി​ർ​മാ​ണ​വും ടൗ​ണി​ൽ പൊ​തു ശൗ​ചാ​ല​യ​വും ആ​ധു​നി​ക രീ​തി​യി​ലു​ള്ള പൊ​തു​സ്മ​ശാ​ന​ന​ത്തി​ന് സ്ഥ​ല​മെ​ടു​പ്പ്, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​ധു​നി​ക പ​രി​ര​ക്ഷ​യും പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​ട്ട​ർ ടാ​ങ്ക് വി​ത​ര​ണ​മു​ൾ​പ്പ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തതായി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ ശോ​ഭ​ന സു​കു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​ടി. ക​രു​ണാ​ക​ര​ൻ, ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ, ജോ​ളി ന​രി​തൂ​ക്കി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.