‘ഊ​ട്ടി​യി​ൽ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ക്ക​ണം’
Tuesday, January 25, 2022 12:34 AM IST
ഊ​ട്ടി: ഊ​ട്ടി മേ​ഖ​ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ മ​തി​യാ​യ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് എ​ടി​എം സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ഞ്ചാ​രി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബോ​ട്ട് ഹൗ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ എ​ടി​എം സൗ​ക​ര്യ​മി​ല്ല. മ​റ്റ് സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലാ​ണ് എ​ടി​എ​മ്മു​ക​ൾ ഉ​ള്ള​ത്.

കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഊ​ട്ടി​യി​ൽ എ​ത്തു​ന്ന​ത്.