ഗ്രീ​ൻ ടെ​ക്നീ​ഷ്യ​ൻ പ​രി​ശീ​ല​നം
Tuesday, January 25, 2022 12:34 AM IST
മീ​ന​ങ്ങാ​ടി: മീ​ന​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​യ​ൻ​സ് ടെ​ക്നോ​ള​ജി എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ജി​ല്ല​യി​ലെ പോ​ളി​ടെ​ക്നി​ക്, ഐ​ടി​ഐ പാ​സാ​യ​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി. ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​ർ​ബ​ണ്‍ പാ​ദ​മു​ദ കു​റ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ന്യാ​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.
മും​ബൈ ഐ​ഐ​ടി റി​ട്ട. പ്ര​ഫ. ഡോ. ​സു​ധാ​ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​തോ​മ​സ് തേ​വ​ര, ഡോ. ​സേ​തു​ല​ക്ഷ്മി, ഡോ.​ടി.​ആ​ർ. സു​മ, കെ. ​സ​ദാ​ശി​വ​ൻ, അ​ജ​യ് തോ​മ​സ്, ഡോ.​ആ​ർ. എ​ൽ. ര​തീ​ഷ്, സി.​ബി. ദീ​പ, എം.​എം. ടോ​മി, ടി.​പി. സ​ന്തോ​ഷ് എന്നിവരടങ്ങിയ വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രീ​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ബ​ത്തേ​രി ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ സി.​കെ. സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. സ്റ്റെ​ർ​ക്ക് സി​ഇ​ഒ എം. ​പ്ര​കാ​ശ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.