പു​ൽ​പ്പ​ള്ളി-​കാ​പ്പി​സെ​റ്റ് റോ​ഡി​ൽ കു​ടി​വെ​ള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിൽ മെല്ലെപ്പോക്ക്
Monday, January 24, 2022 12:18 AM IST
പു​ൽ​പ്പ​ള്ളി: പ​യ്യ​ന്പ​ള്ളി-​പു​ൽ​പ്പ​ള്ളി-​കാ​പ്പി​സെ​റ്റ് റോ​ഡ് നി​ർ​മാ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്പോ​ൾ നി​ർ​മാ​ണ​ത്തി​നി​ടെ ത​ക​ർ​ന്ന പൈ​പ്പ് ലൈ​ൻ മാ​റ്റു​ന്ന പ്ര​വൃ​ത്തി​യി​ൽ മെ​ല്ലെ​പ്പോ​ക്ക്. ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​മാ​രം​ഭി​ച്ച താ​ന്നി​ത്തെ​രു​വ് കാ​പ്പി​സെ​റ്റ് റൂ​ട്ടി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് മൂ​ന്ന് ആ​ഴ്ച​യാ​യി. പ​ഴ​യ റോ​ഡ് ഒ​രു മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ കു​ഴി​ച്ചു മാ​റ്റി​യാ​ണ് പു​തി​യ അ​ടി​ത്ത​റ​യു​ണ്ടാ​ക്കു​ന്ന​ത്. മ​ണ്ണു​മാ​ന്തു​ന്ന​തി​നി​ടെ ജ​ല​നി​ധി​യും ജ​ല അ​ഥോ​റി​റ്റി​യും സ്ഥാ​പി​ച്ച പൈ​പ്പു​ലൈ​നു​ക​ൾ ത​ക​ർ​ന്നു.

റോ​ഡ് നി​ർ​മാ​ണ​ത്തോ​ടൊ​പ്പം പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കേ​ണ്ട ജോ​ലി​യും ന​ട​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ കി​ഫ് ബി ​ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. പ​ഞ്ചാ​യ​ത്തി​ലെ ദാ​സ​ന​ക്ക​ര മു​ത​ൽ കാ​പ്പി​സെ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ​ത്തി​ന് ആ​ദ്യം 1.48 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ക​ണ​ക്കാ​യി​രു​ന്നു. പി​ന്നീ​ട​ത് 1.73 കോ​ടി​യാ​യി. പൈ​പ്പ് വി​ല വ​ർ​ധ​ന​യെ തു​ട​ർ​ന്ന് എ​സ്റ്റി​മേ​റ്റ് 2.06 കോ​ടി​യാ​യി ഉ​യ​ർ​ന്നു. റോ​ഡ് വീ​തി കൂ​ടി​യ​ത​നു​സ​രി​ച്ച് പൈ​പ്പ് ലൈ​നും അ​രി​കി​ലേ​ക്ക് മാ​റ​ണം. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ റോ​ഡ് കു​ഴി​ക്കാ​നും സാ​ധി​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ടാ​റിം​ഗി​നു മു​ന്പാ​യി ലൈ​ൻ മാ​റ്റ​ണം. പൈ​പ്പ് ലൈ​ൻ മാ​റ്റി​ക്കി​ട്ടാ​ത്ത​ത് നി​ർ​മാ​ണ​ത്തി​നും ത​ട​സ​മാ​കു​ന്നു​വെ​ന്ന് ക​രാ​റു​കാ​രും പ​റ​യു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥാ​പി​ച്ച ലൈ​ൻ ഇ​നി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​ണ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ പൂ​ർ​ണ​മാ​യി മാ​റ്റു​ക​യാ​ണ് പോം​വ​ഴി. താ​ന്നി​ത്തെ​രു​വ് പു​ൽ​പ്പ​ള്ളി റൂ​ട്ടി​ലെ റോ​ഡ് നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു. ക​ബ​നി​ഗി​രി​യി​ലെ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്നു താ​ന്നി​ത്ത​രു​വ് വ​ഴി​യാ​ണ് പു​ൽ​പ്പ​ള്ളി​യി​ലെ സം​ഭ​ര​ണി​യി​ൽ ജ​ല​മെ​ത്തു​ന്ന​ത് ഈ ​ലൈ​നും മാ​റ്റേ​ണ്ടി വ​രും. ഈ ​പ്ര​വൃ​ത്തി​ക​ൾ​ക്ക് ഏ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ പു​ൽ​പ്പ​ള്ളി ടൗ​ണി​ല​ട​ക്കം ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​നി​ട​യു​ണ്ടെ​ന്ന കാ​ര്യം പ​ഞ്ചാ​യ​ത്തും ജ​ല​നി​ധി അ​ധി​കൃ​ത​രും പ​റ​യു​ന്നു.