ക​ൽ​പ്പ​റ്റ​യോ​ടൊ​പ്പം ടൗ​ണ്‍​ഹാ​ളും പു​ത്ത​നാ​വും
Monday, January 24, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് ടൗ​ണ്‍​ഹാ​ളും മാ​റ്റി പ​ണി​യു​ന്നു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മൂ​ന്ന് നി​ല​ക​ളാ​യാ​ണ് ടൗ​ണ്‍​ഹാ​ൾ പു​തു​ക്കി പ​ണി​യാ​ൻ മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി ഒ​രു​ങ്ങു​ന്ന​ത്. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ക​ൽ​പ്പ​റ്റ​യി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ ചെ​റു​തും വ​ലു​തു​മാ​യ പൊ​തു​പ​രി​പാ​ടി​ക​ളും വി​വാ​ഹ​ങ്ങ​ളും മ​റ്റ് ച​ട​ങ്ങു​ക​ളും ഇ​തോ​ടെ ന​ട​ത്താ​നാ​വും.

ക​ൽ​പ്പ​റ്റ​യി​ലെ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് നി​ല​വി​ലു​ള്ള കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പൊ​ളി​ച്ച് മാ​റ്റി​യാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ടൗ​ണ്‍​ഹാ​ൾ പ​ണി​യു​ന്ന​ത്. ന​ഗ​ര ഹൃ​ദ​യ​ഭാ​ഗ​ത്തെ അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ടൗ​ണ്‍​ഹാ​ൾ നി​ർ​മ്മാ​ണ​ത്തി​നാ​യി ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​മാ​യി ച​ർ​ച്ച ന​ട​ന്ന് വ​രി​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​നു​ള്ള ചു​മ​ത​ല സൊ​സൈ​റ്റി​യെ ഏ​ൽ​പി​ച്ചി​രി​ക്ക​യാ​ണ്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ലാ​ൻ ഫ​ണ്ടും കൂ​ടാ​തെ വാ​യ്പ​യും എ​ടു​ത്ത് നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ മു​നി​സി​പ്പ​ൽ ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ണ്.

നാ​ല് പ​തി​റ്റാ​ണ്ട് മു​ന്പ് പ​ണി​ത നി​ല​വി​ലു​ള്ള ടൗ​ണ്‍​ഹാ​ൾ ഇ​തോ​ടെ ഓ​ർ​മ്മ​യാ​വും. നി​ല​വി​ലു​ള്ള ടൗ​ണ്‍​ഹാ​ൾ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. പൊ​തു പ​രി​പാ​ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ൽ വെ​ളി​ച്ച​വും പൂ​ചെ​ടി​ക​ളും ശു​ചീ​ക​ര​ണ​വും ഒ​പ്പം റോ​ഡ് വി​ശാ​ല​മാ​ക്കി​യു​ള്ള വി​ക​സ​നം കൂ​ടി ന​ട​പ്പാ​ക്കു​ന്പോ​ൾ അ​തി​ന​നു​സ​രി​ച്ച് ടൗ​ണ്‍​ഹാ​ൾ കൂ​ടി ന​വീ​ക​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​മാ​ണ് ഇ​തോ​ടെ പൂ​ർ​ത്തി​യാ​വു​ന്ന​ത്.

400 പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള ഓ​ഡി​റ്റോ​റി​യം, വി​ശാ​ല​മാ​യ സ്റ്റേ​ജ്, 200 പേ​ർ​ക്ക് ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം തു​ട​ങ്ങി​യ​വ ഒ​ന്നാം നി​ല​യി​ൽ സ​ജ്ജീ​ക​രി​ക്കും.

ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും വി​ത​ര​ണ​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​വും. കൂ​ടാ​തെ ച​ട​ങ്ങു​ക​ൾ കാ​ണാ​നാ​യി ബാ​ൽ​ക്ക​ണി​യി​ൽ 150 പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​വും. അ​തി​ഥി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നാ​യു​ള്ള മു​റി​ക​ളും 30 പേ​ർ​ക്ക് വീ​തം ഇ​രി​ക്കാ​നു​ള്ള ര​ണ്ട് പ്ര​ത്യേ​ക കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളും(​ബോ​ർ​ഡ് ഹാ​ൾ) ഉ​ണ്ടാ​വും.

വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ശു​ചി​ത്വ​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി​യാ​യി​രി​ക്കും ടൗ​ണ്‍​ഹാ​ൾ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക. റോ​ഡ്, ശു​ചീ​ക​ര​ണം, വെ​ളി​ച്ചം, പൂ​ചെ​ടി അ​ല​ങ്കാ​രം തു​ട​ങ്ങി അ​തി​വേ​ഗം മാ​റി​കൊ​ണ്ടി​രി​ക്കു​ന്ന ന​ഗ​ര​ത്തി​ന് പു​തു​മ​യു​ള്ള​തും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള​തു​മാ​യ ടൗ​ണ്‍​ഹാ​ൾ കൂ​ടി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ക​ൽ​പ്പ​റ്റ​യു​ടെ വി​ക​സ​ന​ത്തി​ന് പു​തി​യ കാ​ൽ​വെ​പ്പാ​യി മാ​റു​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് പ​റ​ഞ്ഞു.