വ​യ​നാ​ടി​ന് കേ​ന്ദ്ര​ത്തി​ന്‍റെ 6,97,68,000 രൂ​പ​യു​ടെ ഗ്രാ​ന്‍റ്
Saturday, January 22, 2022 12:26 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ൻ​ഡ് ഇ​ന​ത്തി​ൽ വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് 6,97, 68,000 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. തു​ക​യു​ടെ അ​റു​പ​ത് ശ​ത​മാ​നം തു​ക കു​ടി​വെ​ള്ള​ത്തി​നും ശു​ചി​ത്വ​ത്തി​നും മാ​ത്ര​വും ബാ​ക്കി നാ​ൽ​പ​ത് ശ​ത​മാ​നം തു​ക വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന. ഈ ​നി​ബ​ന്ധ​ന കൃ​ത്യ​മാ​യി പാ​ലി​ച്ച് സ​മ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കു മാ​ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും കോ​ള​നി​ക​ളി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മ്മാ​ണം, സ്കൂ​ളു​ക​ളി​ൽ സാ​നി​റ്റ​റി നാ​പ്കി​ൻ വെ​ൻ​ഡിം​ഗ് മെ​ഷി​നു​ക​ൾ , ഇ​ൻ​സി​നേ​റ്റ​ർ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി 4, 18,61,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ടൈ​ഡ് ഗ്രാ​ൻ​ഡ് ഇ​ന​ത്തി​ൽ ജി​ല്ല സ​മ​ർ​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ നെ​ല്ല് കാ​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു കൊ​യ്ത്ത് മെ​തി​യ​ന്ത്രം വാ​ങ്ങു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ അ​ട​ക്കം, ജി​ല്ല​യി​ലെ പു​തി​യ റോ​ഡു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് 2,79,07,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ അ​ണ്‍ ടൈ​ഡ് ഗ്രാ​ൻ​ഡ് ഇ​ന​ത്തി​ലെ പ​ദ്ധ​തി​ക​ളാ​യി സ​മ​ർ​പ്പി​ച്ച​ത്. ഈ ​പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ഇ​ഗ്രാം സ്വ​രാ​ജ് പോ​ർ​ട്ട​ലി​ൽ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തും കേ​ര​ള​ത്തി​ൽ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ ആ​ദ്യ​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വു​മാ​യി​ട്ടാ​ണ് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം നേ​ടി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​ന്‍റെ കാ​ര​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.