പി​ടി​എ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലും ഓ​ഡി​റ്റ് ന​ട​പ​ടി​ക​ളി​ലും ആ​പാ​ക​ത​യെ​ന്ന് പ​രാ​തി
Friday, January 21, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ത​ല​പ്പു​ഴ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഈ ​മാ​സം ആ​റി​ന് ന​ട​ന്ന പി​ടി​എ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലും ഓ​ഡി​റ്റ് ന​ട​പ​ടി​ക​ളി​ലും ആ​പാ​ക​ത​യെ​ന്ന് പ​രാ​തി.

ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന് ര​ണ്ട് പേ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​ത് എ​ന്നി​രി​ക്കെ പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. മാ​ത്ര​മ​ല്ല എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും നി​ർ​ബ​ന്ധ​മാ​യും 21 അം​ഗ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്പോ​ഴും ത​ല​പ്പു​ഴ സ്കൂ​ളി​ൽ എ​സ്എം​സി രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ക്കി​മ​ല ക​ല്ലി​ട​ത്തി​ൽ ജെ. ​വി​ജ​യ​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ ന​ട​ത്തി​യ പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ്കൂ​ളി​ൽ പു​തി​യ എ​സ്എം​സി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.