മ​ന്ത്രി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു
Friday, January 21, 2022 12:31 AM IST
ഊ​ട്ടി: സം​സ്ഥാ​ന വ​നം​മ​ന്ത്രി​യും കു​ന്നൂ​ർ എം​എ​ൽ​എ​യു​മാ​യ കെ. ​രാ​മ​ച​ന്ദ്ര​ൻ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഡി​എം​കെ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ജി​ല്ല​യ്ക്ക് ഗു​ണ​ക​ര​മാ​യ പ​ദ്ധ​തി​ക​ൾ
ആ​വി​ഷ്ക​രി​ക്കും: പി.​കെ. സു​നീ​ർ

മാ​ന​ന്ത​വാ​ടി: വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് ജി​ല്ല​യ്ക്ക് ഗു​ണ​ക​ര​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​കെ. സു​നീ​ർ. മാ​ന​ന്ത​വാ​ടി താ​ഴ​യ​ങ്ങാ​ടി​യി​ൽ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് നി​ർ​മി​ച്ച വ​ർ​ക്കിം​ഗ് വു​മ​ൻ​സ് ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ഴ​യ​ങ്ങാ​ടി​യി​ൽ ബോ​ർ​ഡി​ന്‍റെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്ത് നൂ​ത​ന​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ഹോ​സ്റ്റ​ൽ മാ​ർ​ച്ച് മാ​സ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ർ​ഡ് സെ​ക്ര​ട്ട​റി എ​ൻ. ദേ​വീ​ദാ​സ്, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ. ​ബാ​ബു, റീ​ജ​ണ​ൽ എ​ൻ​ജി​നി​യ​ർ പി. ​സ​ത്യ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഗീ​തു ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ ചെ​യ​ർ​മാ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.